മണിക്കൂറുകളോളം പൊട്ടിക്കരഞ്ഞു; നയന്‍താരയെ വേദനിപ്പിച്ച സംഭവം

തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന നടി കൂടിയാണിവര്‍. ഇപ്പോഴിതാ മണിക്കൂറുകളോളം പൊട്ടിക്കരയാന്‍ കാരണമായ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.

തന്റെ ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സഹോദരന്റെ മകള്‍ ആഞ്ജലീനയെന്ന് മുമ്പ് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ അവള്‍ തന്റെ ഭാഗ്യമാണെന്നും, അവളുടെ ജനനത്തിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് തന്നെത്തേടിയെത്തിയതെന്നും നയന്‍താര കൂട്ടിച്ചേക്കുന്നു. കഴിഞ്ഞ ക്രിസ്മസിന് തങ്ങള്‍ ഒരുമിച്ചായിരുന്നില്ലെന്നും അവളെ താന്‍ വല്ലാതെ മിസ്സ് ചെയ്തുവെന്നും, നയന്‍സ് മണിക്കൂറുകളോളം ആഞ്ജലീനയെ ഓര്‍ത്ത് കരഞ്ഞിരുന്നുവെന്നുമാണ് നടി പറയുന്നത്.

ഒരു ചെറിയ സംഭവത്തിന്റെ പേരില്‍ നടി പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.