ഇതുവരെ കാണാത്തൊരു അവതാരമായാണ് നയന്‍ വരാന്‍ പോകുന്നത്: പ്രിയാമണി

ഇതുവരെ കാണാത്തൊരു അവതാരമായാണ് നയന്‍താര ജവാനില്‍ വരാന്‍ പോകുന്നതെന്ന് നടി പ്രിയാമണി. സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.

‘നയന്‍താര വളരെ സ്വീറ്റാണ്. അവളുടെ വളര്‍ച്ച കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. അത് പ്രൊഫഷണലി ആണെങ്കിലും പേഴ്‌സണല്‍ ലൈഫില്‍ ആണെങ്കിലും.നയന്‍ രണ്ട് സുന്ദര•ാരായ കുഞ്ഞുങ്ങളുടെ വളരെ നല്ലൊരു അമ്മയാണ്. അവള്‍ക്കെന്നും ബെസ്റ്റ് ആശംസിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

‘അതുപോലെ തന്നെ നിങ്ങള്‍ കാത്തിരുന്ന് നയന്റെ ജവാനിലെ അവതാര എന്താണെന്ന് കണ്ട് ആസ്വദിക്കൂ. ഇതുവരെ കാണാത്തൊരു അവതാരാമായാണ് നയന്‍ ജവാനില്‍ വരാന്‍ പോകുന്നത്. ഇതുവരെ നയനെ നിങ്ങള്‍ അങ്ങനൊരു കഥാപാത്രത്തില്‍ കണ്ടിട്ടുണ്ടാവില്ല. ആരാധകര്‍ക്ക് അതൊരു ട്രീറ്റായിരിക്കും’ പ്രിയാമണി പറഞ്ഞു.

ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ജവാന്‍. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഷാറൂഖിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. സെപ്റ്റംബര്‍ 7ന് ചിത്രം തിയേറ്ററുകളിലെത്തും.