ബ്രേക്ക് അപ്പിനേക്കാള്‍ വിഷമമുണ്ടാക്കുന്നത് ഇതൊക്കെയാണ്.. ഈ സാഹചര്യങ്ങളിലും നീ എങ്ങനെ ഇത്രയും ബോള്‍ഡ് ആയി; മീനാക്ഷിയോട് നമിത

വളരെ അടുത്ത സുഹൃത്തുക്കളാണ് നടി നമിതയും ദിലീപിന്റെ മകള്‍ മീനാക്ഷിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മീനാക്ഷിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത ഇപ്പോള്‍. മീനാക്ഷിയോട് താന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യത്തെ കുറിച്ചാണ് നമിത പറയുന്നത്.

”എങ്ങനെയാണ് നീ ഇത്രയും ബോള്‍ഡ് ആയത്? എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോള്‍ഡായി നേരിടുന്നത്? എങ്ങനെയാണ് ആ ഇമോഷണല്‍ ബാലന്‍സ്?” എന്നൊക്കെ തനിക്ക് ചോദിക്കണം എന്നാണ് നമിത പറയുന്നതും. അതേസമയം, തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നമിത സംസാരിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ വിഷമത്തെ കുറിച്ചാണ് നടി സംസാരിച്ചത്. ആളുകളെ നഷ്ടപ്പെടുന്നത് ഭയങ്കരമായ വിഷമമാണ്. കാരണം താന്‍ ജീവിതത്തില്‍ കൂടെ നില്‍ക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോള്‍ കൂടെ ഇല്ല. കാരണം അവരുടെ മുന്‍ഗണനകള്‍ മാറിയിട്ടുണ്ടാവും.

തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവര്‍ കുറവാണ്. അവരെ ഒരുപാട് വിശ്വസിക്കും. അങ്ങനെ കരുതിയ പലരും തന്റെ ജീവിതത്തില്‍ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകള്‍ തന്റെ ജീവിതത്തിലേക്ക് വന്നിട്ടുമുണ്ട്.

അതിനേക്കാളും മനോഹരമായ ഓര്‍മ്മകള്‍ തന്നിട്ടുമുണ്ട്. ആളുകളെ നഷ്ടമാവുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പേടി ഉള്ള കാര്യം. അത് റിലേഷന്‍ഷിപ്പല്ല. ഒരു പക്ഷെ ബ്രേക്ക് അപ്പിനേക്കാള്‍ കൂടുതല്‍ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ നിന്ന് പോവുന്നതായിരിക്കും എന്നാണ് നമിത പറയുന്നത്.