ചിലര്‍ സിനിമയെ വിമര്‍ശിക്കുന്നത് ആദ്യ 15 മിനിറ്റ് മാത്രം കണ്ടിട്ട്, ഇത് ശരിയായ രീതിയല്ല:നാദിര്‍ഷ

കോമഡിചിത്രങ്ങളുടെ തുടക്കം കണ്ട് മാത്രം വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. മേരാ നാം ഷാജി എന്ന പുതിയ സിനിമയെ ഒരുവിഭാഗം പ്രേക്ഷകര്‍ വിലയിരുത്തിയ രീതിയെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമങ്ങളില്‍ ചിലര്‍ മുന്‍വിധിയോടെയാണ് സിനിമയെ വിമര്‍ശിക്കുന്നത്. രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമയുടെ 15 മിനിറ്റ് മാത്രം കണ്ടിട്ടാണ് അഭിപ്രായം പറയുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് ഇണങ്ങിയ വിഷയമാണ് മേരാ നാം ഷാജിയിലേത്. സൂപ്പര്‍താരങ്ങളുടെ സിനിമകളുമായി ഇതിനെ തുലനം ചെയ്യരുത്.

നടന്‍ ബൈജു, നിര്‍മാതാവ് ബി. രാകേഷ്, സംഗീതസംവിധായകന്‍ എമില്‍ മുഹമ്മദ് തുടങ്ങിയവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.