നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു, പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ: മമ്മൂട്ടി

അന്തരിച്ച മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ‘നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു. പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റേയും അമ്മയുടെയും ചിത്രത്തോടുകൂടി കുറിച്ചത്.


ഇന്നലെയാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടപറഞ്ഞത്. ഏറെ നാളായി ചികിത്സയിലായിരുന്നു. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറെയേറെ വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോ​ഗം.

Read more