ആദ്യം മമ്മൂക്ക ഇറങ്ങണം, പിന്നെ ഫോർട്ട്കൊച്ചി റീഓപ്പണാകണം; ബിലാലിനെ കുറിച്ച് മംമ്ത

മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. മമ്മൂക്കയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുമെന്ന കാര്യം സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നായികയായ മംമ്ത മോഹൻദാസ്.

അബു ആരെന്നുളളത് സസ്പൻസ് ആണ്  മമ്ത പറയുന്നു. “അബു ജോൺ കുരിശിങ്കലായി ഒരു സ്റ്റാർ തന്നെ വരുന്നുണ്ട്, അത് ആരായിരിക്കും എന്നുളളത് സസ്പെൻസാണ്. ഞങ്ങളും ഷൂട്ടിം​ഗിലേയ്ക്ക് കടക്കുന്നതിന് വളരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആരാണ് ആ റോളിൽ എത്തുന്നതെന്ന് അറിയുന്നത്” മമ്ത പറയുന്നു . പ്രീപ്രൊഡക്ഷൻ പൂർത്തിയായി ചിത്രീകരണത്തിലേയ്ക്ക് കടക്കാൻ കാത്തിരിക്കുകയാണ് “ബിലാൽ”.

“ആദ്യം മമ്മൂക്ക ഇറങ്ങണം, പിന്നെ ഫോർട്ട്കൊച്ചി റീഓപ്പണാകണം. അപ്പോൾ ബിലാൽ തുടങ്ങും”, മമ്ത പറഞ്ഞു, മൂവി മാന് നൽകിയ അഭിമുഖത്തിലാണ് മമ്ത സംസാരിച്ചത്.

Read more

2007-ലാണ് ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ടചിത്രമായി മാറിയത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഇത്തവണയും വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.