മലയാളത്തിലെ പ്രമുഖ നടി തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സഹതാരമായി; അവരെ എന്റെ സിനിമയിലേക്ക് വിളിച്ചപ്പോൾ വന്നില്ല; വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

മലയാളത്തിൽ ഒരു പ്രമുഖ നടി തിരിച്ചുവരവ് നടത്തിയപ്പോൾ താൻ അതിൽ സഹതാരമായ, എന്നാൽ തന്റെ സിനിമയിലേക്ക് അവരെ വിളിച്ചപ്പോൾ വന്നില്ലെന്നും വെളിപ്പെടുത്തി മംമ്ത മോഹൻദാസ്. കൂടാതെ മലയാളത്തിലെ സെക്യൂർ ആക്ടർ ആണ് താനെന്നും സിനിമയ്ക്ക് വേണ്ടി ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുകയാണെങ്കിൽ പോലും നിർമ്മാതാവിന്റെ ചിലവിനെ പറ്റി ചിന്തിക്കാറുണ്ടെന്നും മംമ്ത പറയുന്നു.

“ഞാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുമ്പോൾ നിർമാതാവിന്റെ ചെലവിനെപ്പറ്റി ചിന്തിക്കാറുണ്ട്. പക്ഷേ സിനിമാ മേഖലയിൽ എത്ര താരങ്ങൾ നിർമാതാക്കളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാൻ കണ്ടു. ഏഴോ എട്ടോ അസിസ്റ്റന്റുമാർ. അതിന്റെ ആവശ്യമില്ല. രണ്ടേ രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ് ഞാൻ ജോലി ചെയ്യുന്നത്. എത്ര നാളായി…പണം, പ്രശസ്തി എന്നിവയുമായി ബന്ധപ്പെട്ടൊക്കെ ചർച്ചകൾ നടക്കുന്നു.

പൊസിഷൻ വൺ, ടു ,ത്രീ, സൂപ്പർസ്റ്റാർ പദവി… ഏത് ഇൻഡസ്ട്രിയിൽ ആയാലും ഇതെല്ലാം അവർ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. പ്രേക്ഷകർ നൽകുന്ന ടൈറ്റിൽ അല്ല. അവർ തന്നെ പി ആർ ഒയെ വച്ച് ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയുന്നതാണ്. മംമ്താ നീ ഇങ്ങനെ പ്രശസ്തിക്ക് പിന്നാലെ പോകുന്നില്ലെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അതിനാലാണ് ഷൂട്ടിംഗ് സെറ്റിൽ വച്ച് സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാത്തത്. മാറ്റി നിർത്തിയതിൽ എനിക്ക് സങ്കടം തോന്നിയിട്ടില്ല.

വിധിയായിരിക്കാം. ഇൻസെക്യൂർ ആയിട്ടുള്ള താരങ്ങൾ മാത്രമേ മറ്റ് നടിമാർ നമ്മുടെ സിനിമയിൽ വരുമ്പോൾ ആശങ്കപ്പടുകയുള്ളൂ. ഞാനൊരു സെക്യൂർ ആർട്ടിസ്റ്റായി എനിക്ക് തോന്നിയിട്ടുണ്ട്. നിരവധി താരങ്ങൾ എന്റെ സിനിമയിൽ സെക്കൻഡ് ഹീറോയിൻ ആയി വന്നിട്ടുണ്ട്. മറ്റൊരു നടി എന്റെ സിനിമയിൽ വേണ്ടെന്നോ അവരുടെ ചിത്രം പോസ്റ്ററിൽ വേണ്ടെന്നോ ഞാൻ പറഞ്ഞിട്ടില്ല. ഞാൻ സെക്യൂർ ആർട്ടിസ്റ്റാണ്. ഞാൻ നിരവധി സിനിമകളിൽ സെക്കൻഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്.

കരിയറിൽ നിരവധി ഇടവേളകളുണ്ടായിട്ടുണ്ട്. മലയാളത്തിൽ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തി.ആ നടിയുടെ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ്, സപ്പോർട്ടിംഗ് റോൾ അവതരിപ്പിച്ചു. ആ നടിയുടെ തിരിച്ചുവരവിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ ആ റോൾ ചെയ്തത്. എന്നാൽ ഞാൻ ലീഡ് ചെയ്യുന്ന പടത്തിൽ അവരെ ഗസ്റ്റ് അപ്യറൻസിനായി വിളിച്ചു. അവർ നോ പറഞ്ഞു.ഇൻസെക്യൂരിറ്റി.” എന്നാണ് അടുത്തിടെ ഒരഭിമുഖത്തിൽ മംമ്ത പറഞ്ഞത്.