ശരീരം വിറ്റല്ല താരപദവി നേടിയത്, പല നടന്മാരും അവരുടെ കാമുകിമാര്‍ക്ക് വേണ്ടി എന്റെ അവസരങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്: തുറന്നുപറഞ്ഞ് മല്ലികാ ഷെരാവത്ത്

ഗ്ലാമര്‍ രംഗങ്ങളിലെ അഭിനയവും ശക്തമായ നിലപാടുകളും കൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് താരമാണ് മല്ലികാ ഷെരാവത്ത്. കരിയറില്‍ തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി ഇപ്പോള്‍. സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരിലാണ് പല പ്രോജക്ടുകളും എനിക്ക് നഷ്ടമായത്.

ഹീറോകള്‍ തന്നെയാണ് അവരുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കിയത്. പകരം അവരുടെ കാമുകിമാരെ ചിത്രങ്ങളില്‍ നായികമാരാക്കി. 20-30 സിനിമകള്‍ വരെ ഇത്തരത്തില്‍ എനിക്ക് നഷ്ടമായിക്കാണും. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവരൊക്കെ എത്രമാത്രം വിഡ്ഢികളായിരുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നു.

സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ പലപ്പോഴും ദേശദ്രോഹിയായാണ് എല്ലാവരും എന്നെ മുദ്ര കുത്തുന്നത്. എന്നാല്‍ സത്യമെന്താണ്. ഞാന്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു എന്നത് മാത്രമാണ്.

നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം ശരീരം പങ്കിടാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് മല്ലിക ഷെരാവത് പറയുന്നു. ചെറിയ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. മല്ലിക തുറന്നടിക്കുന്നു.

നിനക്ക് സ്‌ക്രീനില്‍ അഴിഞ്ഞാടാമെങ്കില്‍ ഞങ്ങളുമൊത്ത് സ്വകാര്യതയില്‍ ശരീരം പങ്കിടുന്നതില്‍ എന്താണ് തടസ്സമെന്ന് മുഖത്തു നോക്കി ചോദിച്ചവരുണ്ട്. ശരീരം നല്‍കാത്തതിനാല്‍ അവസരങ്ങള്‍ നിഷേധിച്ചവരുണ്ട്. ദുര്‍ന്നടപ്പുകാരിയായ ഒരു സ്ത്രീയോട് അമിത സ്വാതന്ത്രമെടുക്കാമല്ലോ എന്ന മനോഭാവത്തോടെ അടുത്ത് ഇടപഴകാന്‍ സംവിധായകരും നായക നടന്‍മാരും ശ്രമിച്ചിട്ടുണ്ട്. നിനക്ക് എന്തു കൊണ്ട് എന്നോട് അടുത്ത് ഇടപഴകാന്‍ കഴിയുന്നില്ലെന്ന് ചോദിച്ചവരുമുണ്ട്. മല്ലിക പറയുന്നു