തെലുങ്കിലെ പ്രശസ്ത താരം മോഹന്‍ ബാബുവിന്റെ മകള്‍ ആയിട്ടും തനിക്ക് സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് നടിയും നിര്‍മ്മതാവുമായ ലക്ഷ്മി മഞ്ചു. ക്രൂരമായ ബോഡി ഷെയ്മിംഗിന് താന്‍ ഇരയായിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ ലക്ഷ്മി തുറന്നു പറയുന്നത്.
തന്റെ അച്ഛനെ എല്ലാവര്‍ക്കും അറിയുന്നതിനാലും തന്റെ കുടുംബത്തെ അറിയുന്നതിനാലും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തന്റെ ചിന്ത തെറ്റായിരുന്നു. അവര്‍ കരുണയില്ലാത്തവരാണ്. ആരും എവിടേയും നല്ലവരല്ല.
പതിറ്റാണ്ടുകളായി മനുഷ്യര്‍ അനുഭവിക്കുന്നതാണ് ബോഡി ഷെയ്മിംഗ് എന്നും അത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. താന്‍ കുറച്ച് തടി വച്ചിരുന്നപ്പോള്‍ അവര്‍ പറഞ്ഞു താന്‍ ഭയങ്കര തടിയാണെന്ന്. ഇപ്പോള്‍ മെലിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് വല്ലാതെ മെലിഞ്ഞുപോയി എന്നാണ്.
നമ്മള്‍ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാനാകില്ല. അതുകൊണ്ട് സ്വയം സന്തോഷിപ്പിക്കുക. സ്വയം തിരിച്ചറിയുക. അതാണ് ജീവിതത്തില്‍ സഹായിക്കുന്ന യാത്ര. നിങ്ങള്‍ എന്ത് ചെയ്താലും വിധിക്കപ്പെടും. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് കുറ്റബോധം തോന്നരുത്.
Read more
നിങ്ങള്‍ക്ക് ആഗ്രഹമുള്ളത് ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടയരുത്. ഭയമില്ലാത്തവരായി മാറുകയാണ് വേണ്ടത് എന്നാണ് ലക്ഷ്മി മഞ്ചു പറയുന്നത്. അതേസമയം, വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററില്‍ ലക്ഷ്മി മഞ്ചു ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.







