'വോട്ടര്‍മാര്‍ തന്ന സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദി, പരാജയം അംഗീകരിക്കുന്നു'; പിണറായി വിജയന് അഭിനന്ദനങ്ങളുമായി കൃഷ്ണകുമാര്‍

തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ കുറിച്ച് പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തിരുവനന്തപുരം മണ്ഡലത്തിലാണ് കൃഷ്ണകുമാര്‍ മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വിജയിച്ചത്. ആന്റണി രാജുവിനും പിണറായി വിജയനും അഭിനന്ദനങ്ങള്‍ അറിയിച്ചാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ്.

കൃഷ്ണകുമാറിന്റെ കുറിപ്പ്:

നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..

ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം എംഎല്‍എ ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.