ആ ചിത്രത്തിലെ ഒരേയൊരു ഷോട്ട്; എന്നെ പുറത്താക്കി; അനുഭവം പങ്കുവെച്ച് കത്രീന കൈഫ്

ബോളിവുഡിലെ ഒരു മുന്‍നിരനായിക കത്രീന കൈഫ് നടത്തിയ ഒരു വെളിപ്പടുത്തല്‍ വൈറലാകുകയാണ്. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് നടി പങ്കുവെച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ഫോണ്‍ ബൂത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു കത്രീനയുടെ വെളിപ്പെടുത്തല്‍.

ഒരു സിനിമയില്‍ ഒരു ഷോട്ട് മാത്രം ചെയ്തതിന് ശേഷം താന്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു നടി പറഞ്ഞത്. ജോണ്‍ അബ്രഹാമും താരാ ശര്‍മ്മയും വേഷമിട്ട വേഷമിട്ട സായയായിരുന്നു അത്.

ഒരു ഷോട്ടില്‍ അഭിനയിച്ചതിന് ശേഷം സംവിധായകന്‍ അനുരാഗ് ബസു നിര്‍മ്മാതാവിനെ വിളിച്ച് എന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു. കരിയര്‍ ഇവിടം കൊണ്ട് തീര്‍ന്നെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ ഭാഗ്യം എന്നോടൊപ്പമായിരുന്നു നടി കൂട്ടിച്ചേര്‍ത്തു.

2003ലാണ് കത്രീന തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഹിന്ദി സിനിമയില്‍ നടി 19 വര്‍ഷം പൂര്‍ത്തിയാക്കി.