അളളാഹുവിനെ ഇങ്ങനെ കളിയാക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ; താണ്ഡവ് വിഷയത്തിൽ വർഗീയ പ്രചാരണവുമായി കങ്കണ

ആമസോണ്‍ പ്രൈമിന്‍റെ വെബ് സിരീസ്  താണ്ഡവിനെതിരെ മതനിന്ദാ ആരോപണം ശക്തമായി കൊണ്ടിരിക്കുകയാണ്. സീരീസിന്റെ അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ  ക്ഷമാപണം നടത്തിയെങ്കിലും  പ്രതിഷേധം അടങ്ങിയിട്ടില്ല.

ഇപ്പോഴിതാ നടി നടി കങ്കണ റണൌട്ടും സീരീസിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

അള്ളാഹുവിനെ ഇങ്ങനെ കളിയാക്കാൻ അലി അബാസ് സഫർ ധൈര്യമുണ്ടോ അവർ ചോദിച്ചു.  യുപിക്ക് പിന്നാലെ ബിഹാറിലും ഡല്‍ഹിയിലും അടക്കം വിവിധ സംസ്ഥാനങ്ങളിൽ വെബ് സീരീസിനെതിരെ ബിജെപി പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.

Read more

താണ്ഡവിന്റെ അണിയറപ്രവർത്തകർക്കെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു