മീടു ആരോപണവുമായി സ്ത്രീകളൊക്കെ എത്തുന്നുണ്ട്, പക്ഷേ പിന്തുണ നല്‍കിയാല്‍ ഞാന്‍ ബോളിവുഡില്‍ നിന്ന് പുറത്താകും: കങ്കണ

 

വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ മീടു ആരോപണവുമായി എത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയാല്‍ താന്‍ ബോളിവുഡില്‍ നിന്ന് പുറത്താകുമെന്ന് പറയുകയാണ് കങ്കണ .

ലൈംഗിക ചൂഷണം ബോളിവുഡില്‍ സര്‍വസാധാരണമാണ്. സിനിമ, ഫാഷന്‍ മേഖലകളില്‍ എത്തുന്ന യുവതികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നു. എത്രമാത്രം പ്രതിരോധിച്ചാലും അത് സത്യമാണ്. ഈ മേഖലകള്‍ നിരവധി അവസരങ്ങള്‍ നല്‍കുമ്ബോള്‍ നിരവധി സ്വപ്നങ്ങള്‍ തകര്‍ക്കുകയും ആളുകളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു.

മീ ടു ആരോപണവുമായി എത്തിയ സ്ത്രീകള്‍ ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേര്‍ വരുന്നോ അവരൊക്കെ ഈ മുഖത്തുനിന്നു തന്നെ അപ്രത്യക്ഷരായി എന്നും കങ്കണ പറഞ്ഞു.