'ഒന്നുമല്ലാതായ സുകുമാരനെ സ്റ്റാർ ആക്കിയത് ഞാനാണ് പക്ഷേ പിന്നീട് ആ ബന്ധം തുടർന്നില്ല'; സംവിധായകൻ

വേറിട്ട അഭിനയവും ശക്തമായ സംഭാഷണശൈലിയും കൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ വ്യത്യസ്തനായി നിന്ന നടനാണ് സുകുമാരൻ. സുകുമാരനെപ്പോലെ തന്നെ ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകങ്ങളാണ്. സുകുമാരനെപ്പറ്റി സംവിധായകനായ കെ.പി കുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സുകുമാരന്റെ അഭിനയ ജീവിതത്തെപ്പറ്റി സംസാരിച്ചത്. അഭിനയ ജീവിതം മതിയാക്കി ഉഗാണ്ടയിലേക്ക് പോകാനിരുന്ന വ്യക്തിയാണ് സുകുമാരൻ അദ്ദേഹത്തെ ലക്ഷ്മി വിജയം എന്ന തന്റെ സിനിമയിലൂടെയാണ് വീണ്ടും സിനിമയിലേയ്ക്ക് തിരികെ കൊണ്ടുവന്നത്.

ആ ചിത്രത്തിന് അവാർഡ് വരെ ലഭിച്ചിരുന്നു. ആ സിനിമ വിജയിച്ചതോടെ സുകുമാരന്റെ തലവര മാറുകയായിരുന്നു. പിന്നീട് അദ്ദേഹം ഒരുപാട് സിനിമകളിൽ നായകനായി. മല്ലികയ്ക്ക് അത് ഒക്കെ അറിയാം താനും സുകുമാരനും നല്ല സുഹൃത്തുക്കളായിരുന്നെന്നും അദ്ദേഹത്തിന്റെ മരണശേഷം ആ ബന്ധം അവസാനിച്ചെന്നും കുമാരൻ പറഞ്ഞു.

പണത്തിന് പ്രധാന്യം നൽകാത്ത എന്നാൽ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരൻ. തന്റെ നിർമാതാവ് ജീവിതത്തിൽ തന്നോട് പണത്തെപ്പറ്റി സംസാരിക്കാത്ത രണ്ട് പേരാണ് ഉള്ളത്. ഒന്ന് സുകുമാരനും മറ്റേത് ​ഗണേഷനുമാണെന്ന് മുൻപ് നിർമ്മാതാവ് കെ.ജി നായർ പറഞ്ഞിരുന്നു.’