ബറോസിന് പകരം 'കാപ്പിരി ഭൂതം' സിനിമയാക്കും, ഭാവിയില്‍ ബൗദ്ധിക സ്വത്തവകാശങ്ങളോ വിവാദങ്ങളോ ഉണ്ടായാല്‍...: ജിജോ പുന്നൂസ്

‘ബറോസ്’ സിനിമയുടെ തിരക്കഥ തിരുത്തിയതിനാല്‍ ‘കാപ്പിരി ഭൂതം’ എന്ന മറ്റൊരു സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ജിജോ പുന്നൂസ്. ഒറിജിനല്‍ തിരക്കഥയും പ്രൊഡക്ഷന്‍ ഡിസൈനും ഉപയോഗിച്ചിട്ടില്ല അതിനാല്‍ ഒറിജിനല്‍ പ്രൊഡക്ഷന്‍ ഡിസൈനില്‍ നിന്നും സിനിമ ഒരുക്കും എന്നാണ് ജിജോ പുന്നൂസ് പറയുന്നത്.

ഒറിജിനല്‍ തിരക്കഥയും പ്രൊഡക്ഷന്‍ ഡിസൈനും ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍, ഡി ഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ‘കാപ്പിരി ഭൂതം’ എന്ന ആശയം ഞങ്ങള്‍ പുനരാരംഭിക്കും. 2022 ഡിസംബറില്‍, ഒറിജിനല്‍ പ്രൊഡക്ഷന്‍ ഡിസൈനില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ വെബ്പേജില്‍ പ്രസിദ്ധീകരിക്കും എന്നാണ് ജിജോ പറയുന്നത്.

ഈ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നയിച്ച മെമ്മറി ഇവന്റുകളില്‍ നിന്ന് പ്രതിബദ്ധതയുള്ളതിനാല്‍ താന്‍ ഇത് ഇവിടെ വിശദമായി വിവരിച്ചിട്ടുണ്ട്. ഭാവിയില്‍ എന്തെങ്കിലും വിവാദം ഉണ്ടായാല്‍ ബൗദ്ധിക സ്വത്തവകാശങ്ങള്‍ സംബന്ധിച്ച പോയിന്റുകള്‍ വ്യക്തമാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. 2018-ലാണ് ബറോസിന്റെ ആലോചനകള്‍ തുടങ്ങുന്നത്.

2019-ല്‍ എളമക്കരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ വച്ചാണ് ഡിഗാമയുടെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ച് ഒരു മലയാളം സിനിമ സാധ്യമാണെന്ന് ജിജോ മോഹന്‍ലാലിനെ അറിയിക്കുന്നത്. എന്നാല്‍ തനിക്ക് ആ സിനിമ സംവിധാനം ചെയ്യാന്‍ സാധിക്കില്ല എന്നും ജിജോ പറഞ്ഞിരുന്നു. ഇതോടെ മോഹന്‍ലാല്‍ സിനിമ സ്വയം സംവിധാനം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു.

Read more

സിനിമയുടെ തിരക്കഥ 22ല്‍ അധികം തവണ തിരുത്തിയെന്ന് മോഹന്‍ലാല്‍ ഈ വര്‍ഷം മെയ് മാസം എഴുതിയ ബ്ലോഗില്‍ പറയുന്നുണ്ട്. തിരക്കഥാ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു പ്രധാന കഥാപാത്രം മോഹന്‍ലാലിന്റെ ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരുന്നു എന്നും ജിജോ പുന്നൂസ് പറയുന്നുണ്ട്.