മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ചിത്രമാണ് വൈശാഖ്- മോഹന്‍ലാല്‍ ടീമിന്റെ പുലിമുരുകന്‍. നായകനൊപ്പം തന്നെ വില്ലനായി വേഷമിട്ട ജഗപതി ബാബുവും തിളങ്ങി. ചിത്രത്തിലേക്ക് ജഗപതി ബാബു എത്തിയ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.
ഉദയേട്ടനാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലന്‍ കഥാപാത്രമാവാന്‍ ജഗപതി ബാബുവിനെ നിര്‍ദ്ദേശിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല.
Read more
വലിയ തിരക്കുകളുണ്ടായിട്ടും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമെന്ന് കേട്ടപ്പോള്‍ അദ്ദേഹം അഭിനയിക്കാനെത്തി. വില്ലനാവാന്‍ നാല് കോടി പ്രതിഫലം വാങ്ങുന്ന ജഗപതി 15 ലക്ഷം രൂപയ്ക്കാണ് പുലിമുരുകനില്‍ അഭിനയിച്ചത്. വൈശാഖ് പറയുന്നു.