സംവിധായകൻ കമലിന്റെ അമ്മയ്ക്ക് റീത്ത് വെയ്ക്കാൻ പോയ ഇടവേള ബാബു പിടിച്ച പുലിവാൽ: ഇന്നസെന്റ്

നടന്‍, നിര്‍മാതാവ്, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവിസിന്റെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

സംവിധായകൻ കമലിന്റെ അമ്മക്ക് റീത്ത് വെക്കാൻ പോയ ഇടവേളബാബു പിടിച്ച പുലിവാൽ എന്ന ഇൻട്രയോടു കൂടിയാണ് ഇന്നസെന്ർറ് സംസാരിച്ച് തുടങ്ങിയത്. സംഘടനയിലെ ആരുടെയെങ്കിലും ബന്ധു മരിച്ചാൽ റീത്ത് വാങ്ങുന്നത് ഇടവേള ബാബുവാണ്. അവസാനം കണ്ട് കണ്ട് കടക്കാരന് വരെ അദ്ദേഹത്തെ പരിചയമായി.

അങ്ങനെയിരിക്കയാണ് സംവിധായകനായ കമലിന്റെ അമ്മ മരിക്കുന്നത്. ഇരിങ്ങാലകുടയിൽ നിന്ന് റീത്ത് വാങ്ങി കൊടുങ്ങലൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് റീത്ത് വയ്ക്കുന്ന ആചാരം അവർക്കില്ലെന്ന് അറിയുന്നത്. അവസാനം ആ റീത്തുമായി അവിടുന്ന് തിരിച്ച് വരേണ്ട അവസ്ഥ വന്നു എന്നാണ് ഇന്നസെന്റ് പറയുന്നത്.

തന്റെ അമ്മയും ബാബുവിന്റെ അച്ഛനും വയ്യാതെ ഇരിക്കുന്ന സമയമാണ് അതുകൊണ്ട് തന്നെ റീത്തും കൊണ്ട് വീട്ടിൽ ചെന്ന് കേറാൻ പറ്റില്ല. അവസാനം റീത്ത് വഴിയിലുപേക്ഷിക്കാൻ തങ്ങൾ തീരുമാനിച്ചു. വഴി സെെഡിൽ വണ്ടി നിർത്തിയിട്ട് റീത്ത് കളയാൻ വേണ്ടി ബാബു പറമ്പിലേയ്ക്ക് കയറി. പറമ്പിൽ നിന്ന ഒരു വൃദ്ധൻ അന്ന് ബാബുവിനെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ് ചെയ്തത്.

പിന്നീട് കാരണം തിരക്കിയപ്പോഴാണ് അറിയുന്നത്. ബാബു കമലിൻ്റെ അമ്മയെ മനസ്സിൽ ഓർത്താണ് റീത്ത് നിലത്ത് വച്ചത്. അതുകൊണ്ട് തന്നെ ആ ബഹുമാനം അദ്ദേഹം റീത്തിന് നൽകിയിരുന്നു. റീത്ത് വച്ചതിന് ശേഷം കെെകുപ്പി നമസ്ക്കരിക്കുകയും ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് അവിടെ നിന്ന വൃദ്ധൻ ചീത്ത പറഞ്ഞത്. അവസാനം റീത്തുമായി തിരിച്ച് പോരേണ്ട അവസ്ഥ വന്നേന്നം അദ്ദേഹം കൂട്ടിച്ചേർത്തു.