'ഞാൻ ഉണ്ടായിരുന്നെങ്കിൽ പ്ലാച്ചിയെ അടുപ്പിൽ വെച്ച് കത്തിച്ചേനെ, നിഷ്കളങ്കത വാരി വിതറിയ പോലുള്ള ക്യാരക്ടറല്ല അനു'; ലക്ഷ്മി പ്രിയ

https://youtu.be/CFQRCsrevgQ?si=cIRO8C9rD53-fPQlഈ വർഷത്തെ ബിഗ്‌ബോസ് മലയാളം സീസൺ 7 ലെ മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. സിനിമ സീരിയൽ രംഗത്ത് സജീവമാണെങ്കിലും സ്റ്റർമാജിക് എന്ന ഗെയിം ഷോയിലൂടെയായിരുന്നു അനുമോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് താരത്തോട് വീട്ടമ്മമാർ ഉൾപ്പെടയുള്ള ആളുകൾക്ക് പ്രിയം കൂടാൻ കാരണവും. ഇപ്പോഴിതാ താരത്തെപ്പറ്റി സംസാരിക്കുകയാണ് മുൻ ബിഗ്‌ബോസ് താരവും നടിയുമായ ലക്ഷ്മി പ്രിയ.

മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി പ്രിയ അനുവിനെ പറ്റി സംസാരിക്കുന്നത്. അനുവിനെ പറ്റിയും ബിഗ്‌ബോസ് ഷോയിൽ അനു കാര്യമായി കൊണ്ടുനടക്കുന്ന പ്ലാച്ചിയെ കുറിച്ചുമാണ് ലക്ഷ്മി സംസാരിക്കുന്നത്. സ്റ്റാർ മാജിക്കിൽ നിഷ്കളങ്കത വാരി വിതറിയ പോലുള്ള ക്യാരക്ടറല്ല അനുവെന്ന് ലക്ഷ്മിപ്രിയ പറയുന്നു. അനു വളരെ സ്മാർട്ടായ കുട്ടിയാണെന്നും ബുദ്ധിമതിയായ കുട്ടിയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. താൻ ഷോയിലുണ്ടായിരുന്നെങ്കിൽ അതിനെ അടുപ്പിൽ വെച്ച് കത്തിച്ചേനെ എന്നും ലക്ഷ്മി പ്രിയ പറയുന്നു.

”അനു വളരെ സ്മാർട്ടായ, ബുദ്ധിമതിയായ കുട്ടിയാണ്. ജീവിക്കാനറിയാം. അത് വേണമല്ലോ, ജീവിക്കാനും നിൽക്കാനും അറിയണം. അല്ലാതെ സ്റ്റാർ മാജിക്കിൽ നിഷ്കളങ്കത വാരി വിതറിയ പോലുള്ള ക്യാരക്ടറല്ല അനു. വളരെ സ്ട്രോങ്ങായ മത്സരാർത്ഥിയാണ് എന്നാണ് എന്റെ വിശ്വാസം. എങ്ങനെ പ്ലേ ചെയ്തിരിക്കുന്നു എന്നെനിക്കറിയില്ല. ബിഗ് ബോസ് ക്ലിപ്പിംഗുകളേ കാണുന്നുള്ളൂ. മുഴുവനായി കാണാറില്ല. ഉപ്പുമാവ് ഇളക്കാൻ അനു മുകളിൽ കയറിയിരുന്നതൊക്കെ കണ്ടു. വെെറലാകാൻ വേണ്ടി അനു എന്തും ചെയ്യും. അങ്ങനെയാണ് അനു. എങ്ങനെ സർവെെവ് ചെയ്യണമെന്നും സ്ക്രീൻ എങ്ങനെ കവർ ചെയ്യണമെന്നും സ്ക്രീൻ സ്പേസ് എങ്ങനെ ഉണ്ടാക്കണമെന്നും അനുവിന് അറിയാം. എനിക്ക് സ്റ്റാർ മാജിക്കിൽ വെച്ചു തന്നെ അനുവിന്റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഷോയിൽ ഉള്ളപ്പോളൊന്നും ഈ പ്ലാച്ചിയൊന്നും ഇല്ല. ഞാൻ ഷോയിലുണ്ടായിരുന്നെങ്കിൽ അതിനെ അടുപ്പിൽ വെച്ച് കത്തിച്ചേനെ”- ലക്ഷ്മി പ്രിയയുടെ വാക്കുകൾ

Read more