'എനിക്ക് ആര്യന്‍ ജയിക്കണമെന്നാണ്, പക്ഷെ ജയിക്കുന്നത് ആ വ്യക്തി'; ബിഗ് ബോസ് സീസണ്‍ 7 വിജയിയെ പ്രവചിച്ച് ജിസേല്‍ തക്രാള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാർത്ഥിയായിരുന്നു ജിസേല്‍ തക്രാള്‍. പാതി മലയാളിയും മോഡലും കൂടിയായ ജിസേല്‍ തക്രാള്‍ ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ഈ ഞായറാഴ്ചത്തെ എപ്പിസോഡിലാണ് അപ്രതീക്ഷിതമായി ജിസേല്‍ പുറത്തുപോകുന്നത്. സഹമത്സരാര്‍ഥികളെ ഏറ്റവും വിഷമിപ്പിച്ച എവിക്ഷനും ജിസേലിന്‍റേത് തന്നെ ആയിരുന്നു എന്ന് പറയാം.

എവിക്ഷനിൽ പുറത്തായ ജിസേല്‍ ഈ സീസണിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ്. എവിക്ഷന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജിസേല്‍ ഇക്കാര്യം പറയുന്നത്. തന്റെ ആഗ്രഹം ആര്യൻ ജയിക്കണമെന്നാണെന്നും എന്നാൽ ഈ സീസണിൽ വിജയിക്കുക അക്ബര്‍ ആയിരിക്കുമെന്നുമാണ് ജിസേൽ പറയുന്നത്. ആരായിരിക്കും ബിഗ് ബോസ് സീസണ്‍ 7 വിന്നര്‍ എന്ന ചോദ്യത്തിനായിരുന്നു ജിസേലിന്‍റെ മറുപടി.

‘എനിക്ക് തോന്നുന്നു, അക്ബര്‍ ആയിരിക്കുമെന്ന്. എനിക്ക് ആര്യന്‍ ജയിക്കണമെന്നാണ്. പക്ഷേ അക്ബര്‍ ജയിക്കാനുള്ള കാരണങ്ങള്‍ പറയാം. അക്ബര്‍ ഒരു തനി മലയാളി ആണ് എന്നതാണ് ആദ്യ കാരണം. കോണ്ടെന്റ് എപ്പോഴും നല്‍കണമെന്ന് അക്ബറിന് അറിയാം. അതിനാല്‍ത്തന്നെ കോണ്ടെന്‍റ് ഇല്ലെങ്കിലും അവന്‍ അത് ഉണ്ടാക്കും. ബിഗ് ബോസിന് അക്ബറിനെ കുറച്ച് കൂടുതല്‍ ഇഷ്ടമാണ്. ചിലപ്പോള്‍ ഷാനവാസും കപ്പ് ഉയര്‍ത്തിയേക്കാം. പക്ഷേ ഹൃദയത്തോട് ചോദിച്ചാല്‍ ആര്യന്‍ വിജയിക്കണമെന്നാണ് ഞാന്‍ പറയുക. ഇനി അനീഷ് വിജയിച്ചാല്‍ അത് എല്ലാ ജനങ്ങള്‍ക്കും ഇഷ്ടപ്പെടും. കാരണം ഒരു കോമണ്‍ മാന്‍ വന്നിട്ട് ഈ ഏഷ്യാനെറ്റ് പ്ലാറ്റ്‍ഫോമില്‍ എന്‍ഡെമോളിന്‍റെ ഇത്ര വലിയ ഷോ ജയിച്ചാല്‍ അദ്ദേഹത്തെ സമ്മതിച്ചേ മതിയാവൂ. അത് അയാളുടെ കഴിവ് എന്നും ജിസേല്‍ പറയുന്നു.

Read more