തന്റെ വിവാഹത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ഹണി. ജീവിതത്തില്‍ പ്രണയിക്കണം എന്നൊക്കെ ഏറെ ആഗ്രഹിച്ചിരുന്നതാണ് എന്നാല്‍ ഇതുവരെ അങ്ങനെയൊരു ഭാഗ്യം ഉണ്ടായിട്ടില്ല എന്നാണ് ഹണി പറയുന്നത്. ചെറുപ്പം മുതലേ വിവാഹം കഴിക്കണമെന്ന ആഗ്രഹം തനിക്കില്ലായിരുന്നെന്നും ഹണി വ്യക്തമാക്കുന്നു.
ചെറുപ്പത്തില്‍ എനിക്ക് ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാന്‍ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരില്‍ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും.
ചെറുപ്പം മുതലേ കല്യാണം കഴിക്കണമെന്ന് ഒരു ആഗ്രഹം എനിക്കില്ല. കല്യാണവും അതിന്റെ ബഹളങ്ങളും ഒന്നും എനിക്ക് ഇഷ്ടമല്ല. സത്യത്തില്‍ ആളുകള്‍ ആര്‍ഭാടം കാണിക്കുന്നതിനു വേണ്ടിയാണ് കല്യാണം കഴിക്കുന്നത് തന്നെ.
എന്നെക്കൊണ്ട് ഒരിക്കലും അങ്ങനെ ചിന്തിക്കാന്‍ പോലും പറ്റില്ല. ഇതില്‍ എന്തോ പ്രശ്നമുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട് താനും. എന്റെ കല്യാണത്തെ കുറിച്ച് മാത്രമല്ല മറ്റുള്ളവരുടെ കല്യാണങ്ങള്‍ക്ക് പോകുന്നതും എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.
Read more
ഇന്നുവരെ ആരും കല്യാണം ആസ്വദിച്ചു ചെയ്യുന്നതായി കണ്ടിട്ടില്ല. ആളും തിരക്കും ബഹളങ്ങളും ക്യാമറയും, അങ്ങനെ ചുറ്റും തിരക്കിനിടയില്‍ മാത്രം നില്ക്കുന്ന കുറെ നേരമാണ് കല്യാണം. ഇതൊക്കെ കുറെ പൈസ ഉള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതുപോലെ മാത്രമേ ഇതുവരെ തോന്നിയിട്ടുള്ളൂ. ഒരു പാര്‍ട്ണറെ വേണം അത് വിവാഹത്തിലൂടെ വേണമെന്ന് പക്ഷേ ആഗ്രഹിക്കുന്നില്ല എന്നും ഹണി കൂട്ടിച്ചേര്‍ത്തു.







