'അവനൊരു വൃത്തികെട്ടവനായിരുന്നു, മുന്‍ കാമുകിയുമൊത്ത് ഡേറ്റിന് പോകുകയാണെന്ന് അവന്‍ പറഞ്ഞു, അതുകേട്ട് ഞാന്‍ തകര്‍ന്നുപോയി'

തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് വിദ്യ ബാലന്‍. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയായ വിദ്യ ബാലന്‍ ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ വഞ്ചിച്ചുവെന്നും അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നും വിദ്യ പറയുന്നു. ഒരുപാട് പുരുഷന്‍മാരെ താന്‍ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും വിദ്യ പറയുന്നു.

ഞാന്‍ ആദ്യമായി പ്രണയിച്ച വ്യക്തി എന്നെ ചതിക്കുകയായിരുന്നു. അവനൊരു വൃത്തികെട്ടവനായിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയിരുന്നുള്ളു. കോളേജില്‍വെച്ച് ഒരു വാലന്റൈന്‍സ് ഡേയ്ക്ക് അവനെ ഞാന്‍ അപ്രതീക്ഷിതമായി കണ്ടു.

അന്ന് തിരിഞ്ഞുനിന്ന് അവന്‍ എന്നോട് പറഞ്ഞത് മുന്‍ കാമുകിയുമൊത്ത് ഒരു ഡേറ്റിന് പോകുകയാണെന്നാണ്. അതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. ആ ദിവസം അവന്‍ എന്നെ തകര്‍ത്തു കളഞ്ഞു. പിന്നീട് അതിലും മികച്ച കാര്യങ്ങള്‍ ജീവിതത്തില്‍ ഞാന്‍ എനിക്കായി ചെയ്തു.

ഞാന്‍ ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തത്- വിദ്യ ബാലന്‍ പറഞ്ഞു.