സ്ഥിരമായിട്ട് ചെവിക്ക് പിടിച്ച് കൊണ്ടു വരണമായിരുന്നു; കാവ്യയെ നായികയായി അഭിനയിപ്പിച്ചപ്പോഴുള്ള വെല്ലുവിളികളെ പറ്റി ലാല്‍ ജോസ്

ലാല്‍ ജോസ് ഒരുക്കിയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ മാധവന്‍ ആദ്യമായി നായികാ വേഷം ചെയ്യുന്നത്. ദിലീപ്, സംയുക്ത വര്‍മ, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വന്‍ വിജയമായിരുന്നു.

കാവ്യ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഈ സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. ഇപ്പോഴിതാ അന്ന് വളരെ ചെറിയ കുട്ടിയായ കാവ്യയെ നായികയായി അഭിനയിപ്പിച്ചപ്പോഴുള്ള വെല്ലുവിളികളെ പറ്റി സംസാരിക്കുകയാണ് ലാല്‍ ജോസ്.

‘പ്രധാന ചലഞ്ച് എന്നത് അവള്‍ സ്‌കൂള്‍ കുട്ടിയാണ്. ഷോട്ടില്‍ അഭിനയിക്കുന്ന സീന്‍ കഴിഞ്ഞാല്‍ ഇവള്‍ വെയിലത്തൊക്കെ പോയി കുട്ടികളോടൊപ്പം കളിക്കും. ആ സിനിമയില്‍ തന്നെ കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. സ്ഥിരമായിട്ട് ചെവിക്ക് പിടിച്ച് കൊണ്ടു വരണമായിരുന്നു. നീ വെയിലത്തൊന്നും പോവരുത്. സ്‌കിന്‍ മോശമാവും എന്നൊക്കെ പറഞ്ഞു കൊടുക്കും. അപ്പോള്‍ അവരൊക്കെ കളിക്കുന്നുണ്ടല്ലോ എന്ന് ചോദിക്കും. അവര് പിള്ളേരല്ലേ. നീ മാറി നില്‍ക്ക് എന്ന് പറയും. ക

അന്ന് അവള്‍ക്കൊരു പല്ല് ഇല്ലായിരുന്നു. പിന്നീട് പത്തോ പതിനൊന്നോ വയസുള്ളപ്പോള്‍ അഴകിയ രാവണനില്‍ അഭിനയിക്കാന്‍ വന്നു. ഞാന്‍ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്ത ഭൂതകണ്ണാടിയില്‍ ഒരു വേഷം ചെയ്തു. കാവ്യയുടെ വളര്‍ച്ച കണ്ട ആളാണ് ഞാന്‍ അദ്ദേഹം പറഞ്ഞു.