'ബറോസ്' ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ഭീകര സിനിമ, കഥാപാത്രം ഇതാണ്..: ഗുരു സോമസുന്ദരം

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ വൈറലാകാറുമുണ്ട്. ബറോസ് സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടന്‍ ഗുരു സോമസുന്ദരം ഇപ്പോള്‍. ത്രീഡി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്.

ബറോസിലേത് ഒരു ക്യാരക്ടര്‍ റോള്‍ ആണ്. ഒരു ത്രീഡി സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം. പിന്നെ കഥാപാത്രവും ഇഷ്ടമായി. ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ത്രീഡിയുടെ രീതികള്‍ തന്നെ വ്യത്യസ്തമാണ്.

ത്രീഡിയില്‍ അഭിനയിക്കുമ്പോള്‍ ആ എഫക്റ്റിനായി ക്യാമറയ്ക്ക് അടുത്ത് വരേണ്ടി വരും. അത് മനസിലായാല്‍ കൂടുതല്‍ രസമാകും. മോഹന്‍ലാല്‍ ഒരു ലൗവബിള്‍ പേഴ്സണ്‍ ആണ്. അദ്ദേഹം മികവോടെ തന്നെ അടുത്ത രംഗം എന്തെന്നും, ചെയ്യേണ്ടത് എന്ത് എന്നും പറഞ്ഞു തരും.

മോഹന്‍ലാല്‍ സെറ്റില്‍ ഒരു നടനെ പോലെയല്ല സംവിധായകനായി കാര്യങ്ങള്‍ പറഞ്ഞു തരും. ഏത് കഥാപാത്രത്തെ കുറിച്ചും തനിക്ക് അഭിപ്രായമുണ്ടാകും. എന്നാല്‍ താന്‍ സംവിധായകന്‍ പറയുന്ന രീതിയില്‍ മാത്രമായിരിക്കും അഭിനയിക്കുക. ബറോസ് ആണ് ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും ഭീകര സിനിമ.

Read more

കുറെ അഭിനേതാക്കള്‍, കോസ്റ്റിയൂംസ്, ടെക്നീഷ്യന്‍സ്, കഥ അങ്ങനെ എല്ലാം തന്നെ ഭീകരമാണ്. മോഹന്‍ലാലിനൊപ്പം ചില രംഗങ്ങള്‍ ഒന്നിച്ചുണ്ട്. പ്രേക്ഷകര്‍ക്ക് സിനിമയെ കുറിച്ച് പ്രതീക്ഷകളുണ്ട്. അതിനാല്‍ ചിത്രത്തെ കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ല എന്നാണ് നടന്‍ പറയുന്നത്.