പത്താം ക്ലാസ് തോറ്റതാണ് എനിക്ക് ഉപകാരമായത്: ഗോപി സുന്ദര്‍

ദേശീയ പുരസ്‌കാരത്തില്‍ മികച്ച പശ്ചാതല സംഗീതത്തിനുള്ള അംഗീകാരം സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ തേടിയെത്തിയിരുന്നു. എന്നാല്‍ അതൊരു വലിയ നേട്ടമായി തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

അവാര്‍ഡ് കിട്ടാന്‍ വേണ്ടിയിട്ട് ഞാനൊരു പാട്ടും ചെയ്തിട്ടില്ല. അവാര്‍ഡിനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് അവിടെയിരിക്കുന്ന ആറോ ഏഴോ പേര്‍ക്ക് പെട്ടെന്ന് ഈ പാട്ടിന് കൊടുക്കാമെന്ന് തോന്നുന്നതാണ്. പതിനായിരക്കണക്കിന് ആളുകള്‍ അവരുടെ കഴിവ് കൊടുക്കുമ്പോള്‍ അതില്‍ നിന്നും നറുക്കിട്ട് വീഴുന്നതാണ്. അദ്ദേഹം പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സംഗീതം തന്നെയായിരുന്നു ലക്ഷ്യം. അതുകൊണ്ട് പത്താം ക്ലാസ് തോറ്റത് ഒരു കണക്കിന് ഉപകാരമായെന്നും ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ ഗോപി വെളിപ്പെടുത്തി.ട

ഗോപി സുന്ദര്‍ പറഞ്ഞത്

പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് വലിയ സര്‍പ്രൈസായിട്ടൊന്നും തോന്നിയില്ല. ഞാന്‍ ജയിക്കുമോന്നുള്ളതില്‍ എന്റെ വീട്ടുകാര്‍ക്കും വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു. ജീവിതത്തില്‍ മ്യൂസിഷനായിട്ടിരിക്കാനാണ് ആഗ്രഹമെന്ന് അന്നേ എന്റെയുള്ളിലുണ്ട്. അതുകൊണ്ട് കെമിസ്ട്രി ഒന്നും പഠിക്കേണ്ടതില്ലല്ലോ

പത്താം ക്ലാസ് തോറ്റത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത്. ചിലര്‍ക്ക് അത് ഉപകാരമാവില്ല. പക്ഷേ എന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് സംഭവിച്ചത്. അതിലെനിക്ക് പശ്ചാതാപം തോന്നുന്നില്ല. ഇപ്പോള്‍ ആ പരീക്ഷ എഴുതിയാലും തോറ്റ് പോകും