അത്രയും കഷ്ടപ്പെട്ട് ജീവിതം കൊണ്ടുപോകുന്ന പതിവ്രതകള്‍ ഒന്നും ഇപ്പോള്‍ സമൂഹത്തിലില്ല : 'അവിഹിത'ത്തെ കുറിച്ച് സിദ്ധാര്‍ഥ് ഭരതന്‍

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ പുതിയ ചിത്രമാണ് ചതുരം. വാര്‍ദ്ധക്യത്തിലേക്ക് കടന്ന അച്ചായന്റെ സെല്‍നയുടെ കഥപറഞ്ഞ ചതുരം വിവാഹേതര ബന്ധമാണ് ചര്‍ച്ച ചെയ്യുന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

‘രണ്ടു തരത്തിലാണ് തന്റെ ചിത്രങ്ങളില്‍ ഞാന്‍ അവിഹിതത്തെ അവതരിപ്പിക്കുന്നത്. നോര്‍മല്‍ രീതിയില്‍ അല്ല ചതുരത്തില്‍ അവിഹിതത്തെ അവതരിപ്പിക്കുന്നത്. ചതുരത്തിലെ ഭര്‍ത്താവ് കിടപ്പിലായ ഒരു വ്യക്തിയാണ്. അയാള്‍ ഒരു ക്രൂരനായ വ്യക്തിയാണ്. അതുകൊണ്ട് അവള്‍ അയാളെ എത്രത്തോളം മാനിക്കണമെന്നത് അവളുടെ തീരുമാനം.

അങ്ങനെ പതിവ്രതയൊന്നും ഇപ്പോള്‍ സമൂഹത്തില്‍ ഇല്ല. അത്രയും കഷ്ടപ്പെട്ട് ജീവിതം കൊണ്ട് പോകുന്നവരില്ല’- സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു പ്രശാന്ത് പിള്ള ആണ് സിനിമയുടെ സംഗീതം. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിതാ അജിത്തും ജോര്‍ജ് സാന്തിയാഗോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read more

സിദ്ധാര്‍ഥ് ഭരതനും വിനോയി തോമസും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വര്‍മ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്.