'തൊണ്ടിമുതലിലെ ആ സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ, കണ്ടപ്പോൾ തന്നെ ഇതിന് മുൻപ് ഞാൻ ചെയ്തിട്ടുള്ള ഫീലാണ് വന്നത്'; ഫഹദ് ഫാസിൽ

തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ കഥാപാത്രത്തെയും സീനിനെയും കുറിച്ച് മനസ്സ് തുറന്ന് ഫഹദ് ഫാസിൽ. തൊണ്ടിമുതലിലെ മാല മോഷ്ടിക്കുന്ന സീനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനെന്ന് തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ദീലിഷ് ആദ്യം മോഷണത്തെക്കുറിച്ച് പറഞ്ഞപ്പോൾ തനിക്ക് എങ്ങനെയാണെന്ന് പോലും അറിയില്ലായിരുന്നു.

മാത്രമല്ല ദീലിഷ് ആക്കാര്യത്തെക്കുറിച്ച് പറഞ്ഞു തന്നപ്പോൾ ശരിക്കും ചെയ്യാൻ നമ്മുക്ക് കൊതി വരും. അതുപോലയാണ് അദ്ദേഹം അതിനെപ്പറ്റി പറഞ്ഞ് മനസ്സിലാക്കുന്നത്. അറിയാത്ത ജോലി ചെയ്യുമ്പോഴുണ്ടാകുന്ന എക്സെെറ്റ്മെന്റും തനിക്ക് ഉണ്ടായിരുന്നെന്നും ഫഹദ് പറഞ്ഞു.

ആ സീൻ ഷൂട്ട് ചെയ്ത് കുറെക്കഴിഞ്ഞാണ് താൻ്‍ അത് കണ്ടത്. കണ്ടപ്പോൾ തന്നെ ഇതിന് മുൻപ് താൻ മോഷ്ടിച്ചിട്ടുള്ള ഫീൽ വന്നെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ മോഷ്ണ സീൻ കണ്ടിട്ട് ഋഷിരാജ് സിം​ഗ് താൻ ഇതിന് മുൻപ് മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചെന്നും ഫഹദ് കൂട്ടിച്ചേർത്തു.

അന്ന് വരെ താൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു തൊണ്ടിമുതലിലേത്. അത് ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.