ടെന്‍ഷന്‍ വരുമ്പോള്‍ ചേട്ടനെ കുറിച്ച് ആലോചിക്കും, പുള്ളിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും; ദിലീപിനെ കുറിച്ച് അനൂപ്

തനിക്ക് എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ചേട്ടന്‍ ദിലീപിനെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് താരത്തിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനൂപ് സംവിധാനം ചെയ്ത ‘തട്ടാശ്ശേരികൂട്ടം’ തിയേറ്ററില്‍ എത്തിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് അനൂപ് സംസാരിച്ചത്.

എന്തെങ്കിലും ടെന്‍ഷനൊക്കെ വന്നാല്‍ ചേട്ടനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. അപ്പോള്‍ ഒരു ധൈര്യം കിട്ടും. നമ്മള്‍ ചിലപ്പോള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ പ്രശ്‌നമായിരിക്കും. എന്നാലും ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും. എല്ലാത്തിനെയും പോസിറ്റീവ് ആയിട്ട് കാണാനും പോരാടാനും പുള്ളിക്ക് കഴിയുന്നുണ്ട്.

ഒരു മള്‍ട്ടി ടാലന്റഡ് വ്യക്തിയാണ് അദ്ദേഹം. തനിക്ക് ഒരു സമയത്ത് ഒരു കാര്യമേ ചെയ്യാന്‍ പറ്റൂ. പക്ഷെ പുള്ളിക്ക് ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. മെന്റലി പുള്ളി എല്ലാം പൊസിറ്റീവ് ആയാണ് കാണുക. ഇതെല്ലാം ഇപ്പോഴത്തെ എന്ന് ചിന്തിച്ച് ഫ്യൂച്ചറിലേക്ക് നോക്കുന്ന ആളാണ്.

പുള്ളിയെ മുന്നോട്ട് കൊണ്ട് പോകുന്നത് അതാണ്. അതുകൊണ്ട് തനിക്ക് വേറെ ആരും വേണ്ട, പുള്ളി തന്നെ മതി തനിക്ക് ഓര്‍ക്കാനായിട്ട് എന്നാണ് അനൂപ് പറയുന്നത്. അതേസമയം, തട്ടാശ്ശേരികൂട്ടം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കൂടാതെ പ്രിയംവദ, വിജയ രാഘവന്‍, സിദ്ദിഖ്, അപ്പു, സുരേഷ് മേനോന്‍, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.