ഹിന്ദി പഠിക്കുന്നവര്‍ നല്ലവരെന്ന് സുഹാസിനി, എങ്കില്‍ അവിടെ പോയി സിനിമയെടുക്കെന്ന് പ്രേക്ഷകര്‍, വിവാദം

ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണെന്ന നടി സുഹാസിനിയുടെ വാക്കുകള്‍ വിവാദമാകുന്നു. ചെന്നൈയില്‍ നടന്ന പരിപാടിക്കിടെയാണ് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് ബന്ധപ്പെട്ട ചോദ്യത്തോട് സുഹാസിനി പ്രതികരിച്ചത്.

ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണെന്നും ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നുമാണ് താരത്തിന്റെ അഭിപ്രായം. തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാല്‍ അത്രയും സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതല്‍ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്.

ഫ്രഞ്ച് ഭാഷ പഠിക്കുന്നതിന് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ നിങ്ങള്‍ തന്നെ നോക്കൂ ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരിയല്ലാതായിത്തീരില്ല’- സുഹാസിനി പറഞ്ഞു. അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണമെന്നും എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടണം എന്നും സുഹാസിനി പറഞ്ഞു. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരുണ്ട്.

അതുകൊണ്ടാണ് എല്ലാവരും എല്ലാ ഭാഷകളും പഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി. അതേസമയം സുഹാസിനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. അവര്‍ക്ക് ഹിന്ദി അത്ര ഇഷ്ടമാണെങ്കില്‍ അവിടെ പോയി സിനിമയെടുക്കാനാണ് വിമര്‍ശനം.