ബിക്കിനിയിട്ട് അഭിനയിച്ചത് സെന്‍സേഷണലാകാനല്ല: വൈറല്‍ ചിത്രത്തെ കുറിച്ച് ദീപ്തി സതി

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ താരത്തിന്റെ ബിക്കിനി ചിത്രവും ഏറെ വൈറലായിരുന്നു. ഒരു മറാത്തി ചിത്രത്തിനു വേണ്ടിയായിരുന്നു ദീപ്തി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത്.

“ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ചിത്രത്തില്‍ ഒരു 10 സെക്കന്റുകള്‍ മാത്രമാണ് ഞാന്‍ ആ വേഷത്തില്‍ എത്തുന്നത്. പക്ഷേ ചിത്രത്തിലെ കഥാപാത്രം ഇത് ആവശ്യപ്പെടുന്നു എന്നുള്ളതു കൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്യുക. കൂടാതെ നല്ല കഥയാണെങ്കില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞാല്‍, പ്രേക്ഷകര്‍ നമ്മളോടൊപ്പം ഉണ്ടാകും. കൂടാതെ ഞാനൊരു മോഡല്‍ കൂടിയാണ്. അപ്പോള്‍ എന്തുകൊണ്ട് ചെയ്തുകൂട എന്ന് ചിന്തിക്കുകയായിരുന്നു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദീപ്തി പറഞ്ഞു.

ഒരിടവേളക്ക് ശേഷം “ഡ്രൈവിംഗ് ലൈസന്‍സി”ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ദീപ്തി സതി. ചിത്രത്തില്‍ പൃഥിരാജിന്റെ ഭാര്യയായ “ഭാമ” എന്ന കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.