2,500 രൂപയുടെ ഉൽപ്പന്നമാണ് ഞാൻ നിങ്ങൾക്ക് വിൽക്കുന്നതെങ്കിൽ, അത് ഞാൻ ദിവസവും ഉപയോഗിക്കുന്നതാണ് എന്ന് ഉറപ്പ് തരാം, എന്റെ ബ്രാന്റിന്റെ ഗിനി പന്നി ഞാൻ തന്നെയാണ്: ദീപിക പദുകോൺ

ബോളിവുഡ് താരം ദീപിക പദുകോണിന്റെ 82E എന്ന ചർമ്മ സംരക്ഷണ ബ്രാൻഡ് ആരാധകർക്കിടയിൽ വളരെ പ്രശസ്തിയാർജിച്ച ഒന്നാണ്. അപ്പോഴും അതിന്റെ വില സാധാരണക്കാരന് താങ്ങാവുന്നതിൽ അധികമല്ലേ എന്നൊരു വിമർശനം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് താരം 82E പുറത്തിറക്കിയത്.

deepika padukone: Fans unhappy with Deepika Padukone's self-care brand 82E, call it 'overpriced' & 'basic' - The Economic Times

ഇപ്പോഴിതാ അതിന്റെ വിലയെ പറ്റിയും ഗുണനിലവാരത്തെപറ്റിയും സംസാരിക്കുകയാണ് ദീപിക പദുകോൺ. താൻ വിൽക്കുന്ന ഉൽപ്പന്നങ്ങൾ താന്‍ തന്നെ ഉപയോഗിക്കുന്നവയാണ് എന്ന് ദീപിക ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ക്ലിനിക്കൽ ട്രയലുകളിലേക്ക് പോകുന്നതിന് മുമ്പ് നിർമ്മിച്ചതെല്ലാം പരീക്ഷിക്കുന്നത് താനാണെന്ന് ദീപിക പറയുന്നു. തന്റെ ബ്രാൻഡിന്റെ ഗിനി പന്നി താൻ തന്നെയാണ് എന്നാണ് ദീപിക പറയുന്നത്.

“2,500 രൂപയുടെ ഉൽപ്പന്നമാണ് ഞാൻ നിങ്ങൾക്ക് വിൽക്കുന്നതെങ്കിൽ, അത് ഞാനും ദിവസവും ഉപയോഗിക്കുന്നതാണ് എന്ന് ഉറപ്പ് തരാം. ഞങ്ങള്‍ കണ്‍സിസ്റ്റന്റ് ആണ്. അങ്ങനെയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ബ്രാൻഡ് വിജയകരമായി വളർത്തിയെടുക്കാന്‍ കഴിഞ്ഞത്, ഇനിയും ഞങ്ങൾ അത് തുടരും.

Deepika Padukone's Skincare Brand 82°E Joins the PETA US Global 'Beauty Without Bunnies' Vegan and Animal Test–Free Programme - Blog - PETA India

സെലിബ്രിറ്റി ബ്രാൻഡുകളോ സെലിബ്രിറ്റികളോ ട്രോള്‍ ചെയ്യപ്പെടുന്നതും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ ഒരു ഭാഗമാണ് എന്ന് ഞാന്‍ കരുതുന്നു. നിങ്ങൾ നിങ്ങളുടെ ജോലി തുടരുക, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ സത്യസന്ധരായിരിക്കുന്നിടത്തോളം കാലം, ഇതൊന്നും നമ്മളെ ബാധിക്കില്ല.

Image

ക്ലിനിക്കൽ ട്രയലുകളിലേക്കോ ഡെർമറ്റോളജിക്കൽ ട്രയലുകളിലേക്കോ പോകുന്നതിന് മുമ്പ് തന്നെ എന്തും പരീക്ഷിക്കുന്ന സിസ്റ്റത്തിലെ ആദ്യത്തെ ആളാണ് ഞാൻ. ചുരുങ്ങിയത് ഒരാഴ്‌ചത്തേക്കെങ്കിലും ഞാൻ അവ പരീക്ഷിച്ചു നോക്കും. ചിലപ്പോൾ എന്‍റെ ഫീഡ്‌ബാക്ക് എന്താണെന്നതിനെ ആശ്രയിച്ച് ആ പ്രോസസ് കുറച്ച് മാസങ്ങൾ നീണ്ടു നിൽക്കും. തുടർന്ന് ഞാൻ ഗ്രീൻ സിഗ്നൽ നൽകുമ്പോൾ അത് ക്ലിനിക്കൽ ട്രയലുകളിലേക്ക് പോകും” ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രോഡക്റ്റുകളെ കുറിച്ച് പറഞ്ഞത്.