'ആ ഒറ്റ ഡയലോ​ഗ് കൊണ്ടാണ് ജീവിതം രക്ഷപ്പെട്ട വ്യക്തിയാണ് ഞാൻ'; സിനിമ അനുഭവം പങ്കുവെച്ച് കൊച്ചുപ്രേമൻ

നിരവധി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കൊച്ചുപ്രേമൻ. തന്റെ ജീവിതം മാറ്റിയ സിനിമ ഡയലോ​ഗിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചുപ്രേമൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

രാജസേനൻ സിനിമയിലൂടെ അഭിനയത്തിലേയ്ക്ക് എത്തിയ വ്യക്തിയാണ് താൻ. എങ്കിലും സിനിമ നടൻ എന്ന ലേബലിൽ തന്നെ എത്തിച്ചത് സത്യൻ അന്തിക്കാടിന്റെ ചിത്രം ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. പിന്നിട് താനെത്തുന്ന ചിത്രമായിരുന്നു ദിലീപ് നായകാനായെത്തിയ ജയരാജ് ചിത്രം തിളക്കം.

ചിത്രത്തിൽ വെളിച്ചപ്പാടിന്റെ റോളായിരുന്നു താൻ ചെയ്തത്. ആ കഥാപാത്രം ചെയ്യാൻ കുറെ പേർ എത്തിയിരുന്നെങ്കിലും അവസാനം തന്നിലേയ്ക്ക് എത്തുകയായിരുന്നു. ഷൂട്ടിങ്ങിന്റെ അന്ന് രാവിലെ അദ്ദേഹം തന്നോട് വെളിച്ചപ്പാടിന്റെ വേഷം ധരിച്ച് ഒരു ചിത്രമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെയാണ് താൻ വെളിച്ചപ്പാടായത്. ‘ചിത്രത്തിലെ പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന ഡയലോ​ഗ് ആളുകൾ ഏറ്റെടുത്തതോടെ താൻ കൂടുതൽ ഫേയ്മസായെന്നും അദ്ദേഹം പറഞ്ഞു. ആ ഒറ്റ ഡയലോ​ഗ് കൊണ്ട് ജീവിതം രക്ഷപ്പെട്ട വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.