മമ്മൂക്ക എന്നോട് ചോദിച്ചു. ''താന്‍ എന്താടോ പാഡൊക്കെ പിടിച്ച്, ഇവിടെ വേഷവും അഭിനയവുമൊന്നുമില്ലേ...

മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് നടന്‍ ബിനു പപ്പു ശ്രദ്ധ നേടുന്നത്. വണ്ണിലെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. പിന്നീട് ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രവും പ്രേക്ഷകരുടെ ഇടയില്‍ വലിയ ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിത മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവം വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വണ്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു ബിനു.

. സിനിമയുടെ ഫസ്റ്റ് ഡേ പൂജ കഴിഞ്ഞ് ഡയലോഗ് ചാര്‍ട്ടുമായി താന്‍ മമ്മൂക്കയുടെ അടുത്ത് എത്തി. അപ്പോള്‍ മമ്മൂക്ക എന്നോട് ചോദിച്ചു. “”താന്‍ എന്താടോ പാഡൊക്കെ പിടിച്ച്. ഇവിടെ വേഷവും അഭിനയവുമൊന്നുമില്ലേ… അപ്പോള്‍ ഞാന്‍ പറഞ്ഞു; സിഎമ്മിന്റെ ഓഫീസില്‍ ഇല്ല പുറത്ത് ഇറങ്ങിയാലെ ഗണ്‍മാനുള്ളൂവെന്ന്””. അദ്ദേഹത്തിനോടൊപ്പം കൂടെ നിന്ന് വര്‍ക്ക് ചെയ്ത ചിത്രമായിരുന്നു. അസോസിയേറ്റ് കൂടിയായത് കൊണ്ട് പുള്ളി എവിടെ പോയാലും കൂടെയുണ്ടാവും.

മെഗാസ്റ്റാറിന്റെ കൂടെ നടക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ സംഭവവും ബനു പറഞ്ഞിരുന്നു. “”ചിത്രത്തില്‍ വരാന്തയിലൂടെ നടന്ന് തിരിയണം. അവിടെ ഒരു ഡോര്‍ ആണ്. പിന്നെ അങ്ങോട്ട് വഴിയില്ല. മമ്മൂക്ക നടന്ന് അവിടെ ഇടിച്ചു നിന്നു. ഞാന്‍ തൊട്ട് പിന്നാലെയുണ്ട്. അപ്പോള്‍ മമ്മൂക്ക എന്നോട് ചോദിച്ച് താന്‍ എങ്ങോട്ടാണ് ഈ വരുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ എവിടെ പോയാലും ഞാന്‍ കൂടെ വരുമെന്ന്. എനിക്ക് വേറെ ഏങ്ങോട്ട് പോകാനില്ല. എവിടെ പോയാലും കൂടെ വരണം. ആ അവസ്ഥയിലായിരുന്ന ഞാന്‍””. സിനിമയിലെ രസകരമായ അനുഭവം പങ്കുവെച്ച് കൊണ്ട് ബിനു പപ്പു പറഞ്ഞു.