അതിന്റെ ആവശ്യം എന്തായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ ചോദിച്ചത്, ഞാന്‍ വസ്ത്രം ധരിച്ചത് എല്ലാവര്‍ക്കും കാണാം, എന്നിട്ടാണ്..: ഭാവന

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് നടി ഭാവന പ്രതികരിച്ചിരുന്നു. തന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. സത്യം എന്താണെന്ന് ബോദ്ധ്യമായതിന് ശേഷവും തന്നെ കുറിച്ച് മോശം കമന്റിടുന്നത് ചിലരുടെ തൊഴിലായി മാറി എന്നാണ് ഭാവന പറയുന്നത്.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ഭാവന ധരിച്ച വസ്ത്രത്തിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ആ ചിത്രങ്ങള്‍ക്ക് നേരെയെത്തിയ കമന്റുകള്‍ തന്നെ പോലും അത്ഭുതപ്പെടുത്തുന്നതാണ് എന്നാണ് ഭാവന പറയുന്നത്. പലപ്പോഴും മൗനം പാലിക്കുകയാണ്.

അത് മനഃസമാധാനം ഉണ്ടാവാനാണ്. എങ്കിലും ചിലപ്പോഴൊക്കെ പ്രതികരിച്ച് പോവാറുണ്ടെന്നും നടി പറയുന്നു. തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി കൊടുക്കുന്ന കുറിപ്പ് ഭാവന പങ്കുവച്ചിരുന്നു. താന്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് കാണുന്നവര്‍ക്കെല്ലാം മനസിലാവും. എന്നിട്ടും കമന്റുകള്‍ പടച്ച് വിടുകയായിരുന്നു ചിലര്‍.

ആ കുട്ടി ഉടുപ്പിട്ടിട്ടുണ്ടല്ലോ എന്ന് ഒരുപാട് പേര്‍ പറയുന്നുണ്ട്. അതൊന്നും കാണാത്തതായി നടിച്ച് ചിലര്‍ തന്നെ കുറിച്ച് പിന്നെയും മോശം കമന്റുകള്‍ എഴുതി. ആ വിഷയത്തില്‍ താന്‍ പ്രതികരിച്ചിരുന്നു. അതിന്റെ ആവശ്യം എന്താണ് എന്നായിരുന്നു സുഹൃത്തുക്കളൊക്കെ ചോദിച്ചത്.

കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും പിന്നെയും മോശമായി ചിത്രീകരിക്കാന്‍ നില്‍ക്കുന്നവരോട് സംസാരിക്കാന്‍ നില്‍ക്കരുതെന്നാണ് അവരൊക്കെ പറഞ്ഞത്. ഇന്ന് സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണ്. ചിലര്‍ ആളുകളെ വാടകയ്ക്ക് എടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്.

ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, എന്നിങ്ങനെ ചട്ടം കെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണ്. കാശ് വാങ്ങുന്നവര്‍ അതിന് അനുസരിച്ചുള്ള പണി എടുക്കുന്നുമുണ്ട് എന്നാണ് ഭാവന പറയുന്നത്.

View this post on Instagram

A post shared by 𝑩𝒉𝒂𝒗𝒂𝒏𝒂 𝒎𝒆𝒏𝒐𝒏 (@bhavanamenon__)

Read more