ഭ്രാന്തായില്ല എന്നേയുള്ളു, നാല് മാസം ഗര്‍ഭിണി ആയതു പോലെ ആയിരുന്നു.. ലാലേട്ടന്‍ സജസ്റ്റ് ചെയ്ത ഡോക്ടറെയാണ് കണ്ടത്: ലിയോണ ലിഷോയ്

ആര്‍ത്തവവുമായി ബന്ധപ്പെട്ട എന്‍ഡോമെട്രിയോസിസ് എന്ന രോഗം ബാധിച്ചതിനെ കുറിച്ച് നടി ലിയോണ ലിഷോയ് തുറന്നു പറഞ്ഞിരുന്നു. ആര്‍ത്തവ വേദനയെ നിസാരവത്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവര്‍ പരിശോധന നടത്തണമെന്നും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നടി പറഞ്ഞത്.

ഇപ്പോഴിതാ, അസുഖത്തെ കുറിച്ചും കടന്നു പോയ വേദന നിറഞ്ഞ ദിനങ്ങളെ കുറിച്ചും വീണ്ടും സംസാരിച്ചിരിക്കുകയാണ് ലിയോണ. യൂട്രസുമായി ബന്ധപ്പെട്ട ഒരു രോഗമായിരുന്നു. പീരിയഡ്സ് ആകുമ്പോള്‍ ബ്ലഡ് പൂര്‍ണമായും പോകില്ല. അത് അവിടെ ബ്ലോക്ക് ആയി യൂട്രസ് ഓവറി പൊട്ടുന്നു. അതാണ് സംഭവം.

പിരിയഡ്സ് പെയിനാണ് ഇതിന്റെ ഏറ്റവും വലിയ രോഗ ലക്ഷണം. അത് അവഗണിച്ചിരുന്നു. വേദന ഉണ്ടെന്ന് പറയുമ്പോള്‍ പോലും എല്ലാവര്‍ക്കും ഉള്ളതല്ലേ എന്നാണ് ചോദിച്ചു കൊണ്ടിരുന്നേ. അതുകൊണ്ടാണ് അന്ന് അങ്ങനെയൊരു പോസ്റ്റിട്ടത്. വേദന വരുമ്പോള്‍ ഷൂട്ട് ഒക്കെ ആണെങ്കില്‍ ടാബ്ലറ്റ് കഴിക്കും.

രോഗം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. തനിക്ക് ഒരു സര്‍ജറി ചെയ്ത സമയത്താണ് ഇത് കണ്ടു പിടിച്ചത്. ആ സമയത്ത് മൂന്ന്, നാല് മാസം ഗര്‍ഭിണി ആയവരുടെ വയറു പോലെ ആയിരുന്നു. ഒന്നര വര്‍ഷത്തോളം ഹോര്‍മോണല്‍ ടാബ്ലറ്റുകള്‍ കഴിച്ചു. ഭ്രാന്തായില്ല എന്നേയുള്ളു. പിരിയഡ്സ് നിര്‍ത്താനുള്ള മരുന്നാണ് തരുക.

Read more

മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുമ്പോള്‍ കൗണ്‍സിലിങ് എടുക്കാം എന്നായിരുന്നു നിര്‍ദേശം. എന്നാലും ജീവിതകാലം മുഴുവന്‍ ആ മരുന്ന് കഴിക്കണം. അങ്ങനെയാണ് ആയുര്‍വേദം നോക്കുന്നത്. ലാലേട്ടന്‍ സജസ്റ്റ് ചെയ്ത ഡോക്ടറെയാണ് കണ്ടത്. ഇപ്പോള്‍ അതിന്റെ ചികിത്സയിലാണ് എന്നാണ് ലിയോണ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.