കുടുംബത്തിന്റെ കടങ്ങളൊക്കെ ഏറ്റെടുക്കാം, പക്ഷേ കല്യാണം കഴിക്കണം, അച്ഛന്‍ അയാളെ അടിക്കാനോങ്ങി; അനുഭവം പങ്കുവെച്ച് ബീന ആന്റണി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. 1991 മുതല്‍ അഭിനയ രംഗത്തുണ്ട് ബീന. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം സിനിമയിലും സീരിയലുകളിലും നിറഞ്ഞാടുകയാണ് നടി. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇവര്‍.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ്സ് തുറന്നത്.

എന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവങ്ങളിലൊന്നായിരുന്നു അത്. ഞാന്‍ തപസ്യ എന്ന പരമ്പരയില്‍ അഭിനയിക്കുകയായിരുന്നു. അനിത എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ദരിദ്ര കുടുംബത്തില്‍ നിന്നും സമ്പന്നനായ ഒരാളെ വിവാഹം കഴിക്കുകയാണ് അനിത.

Read more

ഒരുദിവസം നല്ല തിളങ്ങുന്ന കുര്‍ത്തയൊക്കെ ഇട്ട് ഒരു മാന്യന്‍ എന്റെ വീട്ടിലേക്ക് വന്നു. വിവാഹാലോചനയുമായാണ് വരവ്. എന്റെ കുടുംബത്തെ കണ്ടു. ഞങ്ങളുടെ സകല സാമ്പത്തിക ബാദ്ധ്യതയും ഏറ്റെടുക്കാം എന്ന് പറഞ്ഞു. എന്റെ അച്ഛന് ദേഷ്യം വന്നു. അയാളുടെ മുഖത്തടിക്കാന്‍ ഓങ്ങി. എന്നാല്‍ പിന്നീട് ്അതൊരു സീരിയല്‍ ആണെന്നും ഞാന്‍ അനിത അല്ലെന്നും അയാളെ പറഞ്ഞ് മനസ്സിലാക്കിക്കുകയായിരുന്നു. എന്നായിരുന്നു ബീന പറഞ്ഞത്.