നീ ഇത്ര പെട്ടെന്ന് എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ.. ഈ വാര്‍ത്ത കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഹൃദയം നുറുങ്ങിപ്പോയെടാ; ആദര്‍ശിന്റെ വിയോഗത്തില്‍ മനംനൊന്ത് ബീന ആന്റണി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ബീന ആന്റണി. താരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. ബീന അഭിനയിക്കുന്ന മൗനരാഗം എന്ന ഹിറ്റ് പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആദര്‍ശിന്റെ വിയോഗ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം.

‘മോനെ നീ ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ.. ഈ വാര്‍ത്ത കേട്ടപ്പോള്‍ തങ്ങള്‍ക്ക് എല്ലാവര്‍ക്കും ഹൃദയം നുറുങ്ങിപ്പോയെടാ’ എന്നു ബീന കുറിക്കുന്നു. ഇത്രയും ഡെഡിക്കേറ്റഡായ ഒരു ടെക്‌നീഷ്യനും അത് പോലെ നല്ല പെരുമാറ്റവുമാണ് ആദര്‍ശിനെന്നും ബീന പറഞ്ഞു.

തന്നോട് ആദര്‍ശ് പറഞ്ഞത് ചേച്ചി താന്‍ സിനിമയില് വര്‍ക്ക് ചെയ്യാന്‍ പോകുന്നു എന്നായിരുന്നു. തങ്ങള്‍ എല്ലാവരും പ്രിയപ്പെട്ട സുഹൃത്തിന് ആശംസ അറിയിച്ച് യാത്രയാക്കിയതാണെന്നും എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്. ആത്മാവിന് നിത്യശാന്തി കിട്ടട്ടെ’- ബീന കുറിച്ചു.

നിരവധി താരങ്ങള്‍ ചിത്രത്തിനു താഴെ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ആദര്‍ശ് ലോകത്തില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ കമന്റ് ബോക്സില്‍ കുറിക്കുന്നത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.