ആളുകള്‍ക്ക് എന്റെ ശരീരമാണ് പ്രശ്‌നം, ഞാന്‍ പോകണോ അതോ നിക്കണോ: രശ്മിക മന്ദാന

ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്ന് തനിക്ക് അധിക്ഷേപം കേട്ട് മതിയായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

സോഷ്യല്‍മീഡിയയിലെ ആളുകള്‍ക്ക് എന്റെ ശരീരമാണ് പ്രശ്നം. ഞാന്‍ വര്‍ക്ക്ഔട്ട് ചെയ്താല്‍ പറയും ഞാന്‍ പുരുഷനെപ്പോലെയാണ്. ഞാന്‍ അധികം വര്‍ക്ക് ഔട്ട് ചെയ്യുന്നില്ലെങ്കില്‍, എനിക്ക് ഭയങ്കര തടിയാണെന്നും. ഞാന്‍ അധികം സംസാരിച്ചാല്‍ അവള്‍ വായാടി. സംസാരിച്ചില്ലെങ്കില്‍ ആറ്റിറ്റിയൂഡ് ആണെന്നും പറയും,’

‘ഞാന്‍ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകള്‍ക്ക് പ്രശ്നമാണ്. ഞാന്‍ എന്ത് ചെയ്താലും പ്രശ്നം. എങ്കില്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഞാന്‍ പോകണോ? അതോ നിക്കണോ?,’ മാധ്യമപ്രവര്‍ത്തക പ്രേമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രശ്മിക ചോദിക്കുന്നു.

ആളുകള്‍ക്ക് എന്താണ് വേണ്ടതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും നിരന്തരമായി ഉയരുന്ന ഈ അക്രമങ്ങള്‍ തന്നെ മാനസികമായി ബാധിക്കുന്നുണ്ടെന്നും രശ്മിക പറഞ്ഞു. ‘എന്നില്‍ നിന്ന് എന്ത് മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറയൂ ഞാന്‍ അതിന് ശ്രമിക്കാം.

Read more

നിങ്ങള്‍ ഇതില്‍ വ്യക്തത നല്കുന്നുമില്ല, എന്നാല്‍ എന്നെ കുറിച്ച് മോശംപറയുന്നത് തുടരുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്ത് ചെയ്യണം,’രശ്മിക മന്ദാന കൂട്ടിച്ചേര്ർത്തു.