ആ പ്രണയത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്, 'ബാന്ദ്ര' ഇമോഷണലി കണക്ട് ആകും: അരുണ്‍ ഗോപി

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ‘ബാന്ദ്ര’ നവംബര്‍ 10ന് തിയേറ്ററുകളില്‍ എത്തുകയാണ്. ദിലീപിന്റെ നായികയായി തമന്ന എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര.

ചിത്രത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിലീപ് അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഡൊമനിക്, തമന്ന അവതരിപ്പിക്കുന്ന താര ജാനകി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നാണ് സംവിധായകന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചിരിക്കുന്നത്.

”ഇതൊരു ഫാമിലി റിലേഷന്‍ഷിപ്പ് പറയുന്ന കഥയാണ്. ഇതില്‍ ഒരു പക്വമായ പ്രണയം പറയുന്നുണ്ട്. തമന്നയുടെയും ദിലീപേട്ടന്റെയും കഥാപാത്രങ്ങളുടെ പ്രണയം, ആളുകള്‍ക്ക് ഇമോഷണലി കണക്ട് ആകുന്ന രീതിയില്‍ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥാപശ്ചാത്തലവും കഥയുമൊക്കെ.”

”ആ പ്രണയത്തെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതമാണ് ഈ സിനിമയുടെ കഥാപശ്ചാത്തലം. ഇതിനെ നമ്മള്‍ക്ക് ഒരു ഇമോഷണല്‍, ആക്ഷന്‍, ഡ്രാമ എന്നൊക്കെ പറയാം. ഇത് എന്റര്‍ടെയ്ന്‍ ചെയ്യന്‍ ശ്രമിക്കുന്ന ഒരു സിനിമയാണ്. അതിന് ആവശ്യമായ തരത്തില്‍ ഈ സിനിമയെ ഒരുക്കാനുള്ള ശ്രമം നമ്മളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.”

”അത് കണ്ടതിന് ശേഷം നല്ല ട്രീറ്റ്‌മെന്റ് ആണ് എന്ന് പ്രേക്ഷകര്‍ പറഞ്ഞാല്‍ സന്തോഷം” എന്നാണ് അരുണ്‍ ഗോപി പറയുന്നത്. അതേസമയം, ബ്ലോക്ബസ്റ്റര്‍ ചിത്രം ‘രാമലീല’യ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍