'ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് അനീതി'; കോണ്‍ഗ്രസ് സമര പന്തലില്‍ അരുണ്‍ ഗോപി

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേര്‍സിന് പിന്തുണയുമായി സംവിധായകന്‍ അരുണ്‍ ഗോപി. യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര പന്തലിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അരുണ്‍ ഗോപി എത്തിയത്.

ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്ക്കു പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാന്‍ കഴിയാത്തതു കൊണ്ടാണ് സമര പന്തലിലേക്ക് എത്തിയതെന്നും ഇത് രാഷ്ട്രീയ പ്രവേശനമല്ലെന്നും അരുണ്‍ ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അരുണ്‍ ഗോപിയുടെ കുറിപ്പ്:

യുവജനങ്ങളുടെ സമര പന്തലില്‍… അവകാശ സംരക്ഷണത്തിനായി റോഡില്‍ അലയുന്ന യുവതയ്ക്കായി… ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണികിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്ക്കു പോലും തയാറല്ലാത്ത അനീതി കാണാതെ പോകാന്‍ കഴിയാത്തതു കൊണ്ട്.. ഇതൊരു രാഷ്ട്രീയ പ്രവേശനമല്ല.. രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ല..

തന്റേതല്ലാത്ത രാഷ്ട്രീയം ആണെന്ന് തോന്നുന്നവര്‍ക്ക് പൊങ്കാലകള്‍ ആകാം.. ഇതു ജീവിത്തില്‍ സ്വപ്നങ്ങള്‍ ഉള്ളവര്‍ക്ക്, അതിനെ തെരുവില്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ പൊരുതാന്‍ ഉറച്ചവര്‍ക്കു മാത്രം മനസിലാകുന്ന, തൊഴില്‍ നിഷേധത്തിന്റെ നീതി നിഷേധത്തിന്റെ രാഷ്ട്രീയമാണ്.. പ്രിയ സുഹൃത്തുക്കള്‍ വിഷ്ണുവിനും ഷാഫിക്കും ശബരിക്കും തൊഴില്‍ നിഷേധിക്കപ്പെട്ട പല രാഷ്ട്രീയ വിശ്വാസികളായ യുവത്വത്തിനുമൊപ്പം…

Read more