അച്ഛനും ദിലീപേട്ടനും അങ്ങനെ ചെയ്യാമെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് പാടില്ലേ.. അത് ചെയ്യണമെന്ന് പറയുകയും ചെയ്തു: അര്‍ജുന്‍ അശോകന്‍

‘തട്ടാശ്ശേരി കൂട്ടം’ സിനിമ ചെയ്യാന്‍ നിര്‍ബന്ധിച്ചത് അച്ഛന്‍ ഹരിശ്രീ അശോകന്‍ ആണെന്ന് അര്‍ജുന്‍ അശോകന്‍. ദിലീപ് ആണ് സിനിമ നിര്‍മ്മിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ എന്തായാലും ചെയ്യണമെന്ന് പറഞ്ഞു എന്നാണ് അര്‍ജുന്‍ പറയുന്നത്. അച്ഛന്‍ സിനിമ കണ്ട് അഭിപ്രായം പറയാറുണ്ടെന്നും അര്‍ജുന്‍ വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ സെറ്റില്‍ ഇടയ്ക്കിടെ ദിലീപേട്ടന്‍ വരാറുണ്ടായിരുന്നു. 2019ല്‍ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിരുന്നു. കൊറോണ കാരണം റിലീസ് വൈകിയതാണ്. പുതിയ പടം കമ്മിറ്റ് ചെയ്ത് കഴിയുമ്പോള്‍ അച്ഛനോട് പറയും. പിന്നെ അച്ഛന്‍ സിനിമ കണ്ട് അഭിപ്രായം പറയും. അല്ലാതെ ഏത് എടുക്കണം, എടുക്കണ്ട എന്നൊന്നും അച്ഛന്‍ പറഞ്ഞ് തരാറില്ല.

ദിലീപേട്ടന്റെ നിര്‍മാണമാണെന്ന് പറഞ്ഞപ്പോള്‍ എന്തായാലും ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞു എന്നാണ് അര്‍ജുന്‍ പറയുന്നത്. കൂടാതെ സിനിമയില്‍ ജെസിബി അലങ്കരിച്ചതിനെ കുറിച്ചും അര്‍ജുന്‍ പറയുന്നുണ്ട്. അച്ഛനും ദിലീപേട്ടനും വാഴയിലെ വച്ച് ബസ് അലങ്കരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് ജെസിബി അലങ്കരിക്കാന്‍ പാടില്ലേ എന്നാണ് അര്‍ജുന്‍ പറയുന്നത്.

അര്‍ജുന്‍ അശോകനെ കേന്ദ്ര കഥാപാത്രമാക്കി ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു താരങ്ങള്‍.

സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാന്‍ലിലാവോസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് റാം ശരത്ത് സംഗീതം പകരുന്നു.