അച്ഛനെ വീണ്ടും കെട്ടിക്കാന്‍ നടക്കുകയാണോ എന്നൊക്കെ ചോദിച്ച് എനിക്ക് പേഴ്സണല്‍ മെസേജുകള്‍ വരാറുണ്ട്; വിമര്‍ശകര്‍ക്ക് മറുപടിയുമായി നടന്‍

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ കുടുംബവിളക്കില്‍ ഡോ. അനിരുദ്ധ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ആനന്ദ്. സുമിത്രയുടെ മൂത്തമകന്റെ വേഷത്തില്‍ റോളാണിത്. അടുത്തിടെ ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലൂടെ സീരിയലുകളുടെ പേരില്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ക്കുള്ള മറുപടി ആനന്ദ് നല്‍കിയിരുന്നു.

‘സീരിയലിലെ പല സംഭവങ്ങളും പുറത്ത് നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് ഉത്തരം . അച്ഛനെ വീണ്ടും കെട്ടിക്കാന്‍ നടക്കുകയാണോ എന്നൊക്കെ ചോദിച്ച് എനിക്ക് പേഴ്സണല്‍ മെസേജുകള്‍ വരാറുണ്ട്. പഴയത് പോലെയല്ല. അത്തരം വിവാഹങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇഷ്ടംപോലെ നടക്കുന്നുണ്ട്. ഇതൊരു കഥയാണ്.

അവിടെ പല വഴിത്തിരിവുകളും വന്നിട്ടുണ്ട്. അതൊക്കെ റേറ്റിങ്ങ് കൂട്ടി. മറ്റ് സീരിയലുകളെ തള്ളി മുന്നിലേക്ക് വരും. അപ്പോള്‍ അവരും കഥയുടെ ത്രെഡ് മാറ്റി ഇതിന് മുകളിലേക്ക് വരും. ഇത് കണ്ടിട്ട് വഴിത്തെറ്റി പോവുകയെന്ന് പറയുന്നത് വിശ്വസിക്കാന് പോലും പറ്റുന്നില്ല.

ഈ സീരിയല്‍ കണ്ടിട്ട് കേരളത്തിലെ എല്ലാ അമ്മമാരും രണ്ടാമത് കല്യാണം കഴിക്കാന്‍ പോകുന്നില്ലല്ലോ. ആ രീതിയില്‍ ഈ സീരിയലിനെ എടുത്താല്‍ മതിയെന്നേ ഞാന്‍ വിശ്വസിക്കുന്നുള്ളുവെന്നും’ -ആനന്ദ് പറഞ്ഞു