വീടുവെക്കുമ്പോൾ വലിയ പൂജാമുറി വേണം അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം : അമൃത സുരേഷ്

ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന് പിന്നീട് മലയാള പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലൂടെയും സജീവ സാന്നിധ്യമായ ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും അമൃത ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സ്വന്തമായൊരു വീടിനെ പറ്റിയുള്ള സ്വപ്നത്തെ പറ്റി പറയുകയാണ് അമൃത സുരേഷ്. മുൻപ് താമസിച്ചിരുന്ന വീടിന്റെ പേരായ അമൃതവർഷിണി എന്ന പേര് തന്നെയാണ് ഇനിയുണ്ടാക്കുന്ന വീടിനും ഇടാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് അമൃത പറയുന്നത്.

“‘ഇനി എനിക്കൊരു വീട് ഉണ്ടാക്കണം. അത് മറ്റൊരു അമൃതവർഷിണിയായിരിക്കും. അത് എപ്പോഴാണെന്ന് അറിയില്ല. ഒരുപാട് പറമ്പുള്ള ഒരു വീട് അച്ഛന് ഇഷ്ടമായിരുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അങ്ങനെ ഒരു വീട്. ഫ്ലാറ്റിനേക്കാൾ എനിക്ക് വീടാണ് ഇഷ്ടം. ഞാനും അഭിയും ജനിച്ച് വളർന്നത് ടൗണിൽ തന്നെയാണ്. എനിക്ക് ഗ്രാമം പറ്റില്ല. വലിയ പച്ചപ്പും ഹരിതാഭയും ഒന്നും വേണമെന്നില്ല സിറ്റിയിൽ നിന്ന് ഒരുപാട് മാറിപ്പോകാതെ ഒരു സ്ഥലത്ത് ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം.

ഒരു വലിയ പൂജാമുറി വേണം അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹം. എനിക്കും അഭിരാമിക്കും പേരിട്ടതും ചോറ് തന്നതും എഴുത്തിനിരുത്തിയതും അമൃതാനന്ദമയി അമ്മയാണ്. ആ വീടിനും അമൃതവർഷിണി എന്ന് തന്നെ പേരിടും” മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ അമൃത സുരേഷ് പറഞ്ഞു.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)