ബാലയുടെ കള്ളങ്ങൾ പൊളിയുന്നു; നഷ്ടപരിഹാരം 25 ലക്ഷം;തെളിവ് നിരത്തി അമൃതയും അഭിഭാഷകരും

ഗായിക അമൃത സുരേഷിനെതിരെ ബാല നടത്തിയ ആരോപണങ്ങൾ പൊളിയുന്നു. മകൾ അവന്തികയെ കാണിക്കാതെ അമൃത പിടിച്ചുവെച്ചിരിക്കുകയാണെന്നും തനിക്കെതിരെ പോക്സോ കേസ് നൽകിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് അമൃതയ്ക്കെതിരെ ബാല ഉന്നയിച്ചത്.

എന്നാൽ ഇത്തരം ആരോപണങ്ങളിൽ വാസ്തവമില്ലെന്നും കുട്ടിയുടെ കസ്റ്റഡി 18 വയസുവരെ അമൃത സുരേഷിനാണ്, എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാത്രമാണ് ബാലയ്ക്ക് മകളെ കാണാന്‍ അവകാശമുള്ളതെന്നും ബാലക്കെതിരെ അമൃത വീഡിയോയിൽ പറയുന്നു.

രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രയും വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ പല ആരോപണങ്ങളും നടത്തുന്നത്.

കുട്ടിയെ പലപ്പോഴും കാണിക്കുന്നില്ലെന്നാണ് ബാല പറയുന്നത്. കുട്ടിയുടെ കസ്റ്റഡി 18 വയസുവരെ അമൃത സുരേഷിനാണ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാത്രമാണ് ബാലയ്ക്ക് മകളെ കാണാന്‍ അവകാശമുള്ളത്. കുടുംബ കോടതിയില്‍ വച്ചാണ് ഈ കൂടിക്കാഴ്ച നടക്കേണ്ടത്. കൂടിക്കാഴ്ചയ്ക്കായി നേരത്തെ അമൃതയെ ബാല അറിയിക്കുകയും ചെയ്യണം. ബാല പറഞ്ഞത് പോലെ ക്രിസ്തുമസിനോ ഓണത്തിനോ കാണാനുള്ള നിയമമില്ല. എന്നാണ് അമൃതയുടെ അഭിഭാഷകർ വീഡിയോയിൽ പറയുന്നത്.

“വിവാഹ മോചനത്തിന് ശേഷം ഒരു തവണ പോലും മകളെ കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മെസേജ് അയക്കുകയോ മെയില്‍ അയക്കുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ മകളെ കാണിക്കുന്നില്ല എന്ന് പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നെ തേജോവധം ചെയ്യാനും, ഞാന്‍ കുട്ടിയെ പിടിച്ചു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് പരത്താന്‍ വേണ്ടി മാത്രമുള്ള വാര്‍ത്തയാണ്. അല്ലാതെ മോളെ പിടിച്ചു വച്ചിട്ടില്ല. ഈ നിമിഷം വരെ നിയമം പറയുന്നതേ ചെയ്തിട്ടുള്ളൂ. ഇതുവരെ നിയമം തെറ്റിച്ചിട്ടില്ല” എന്നാണ് അമൃത സുരേഷ് വീഡിയോയിൽ പറയുന്നത്.

25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നഷ്ടപരിഹാരം കൊടുത്തിരിക്കുന്നത്. കൂടാതെ മകളുടെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. അച്ഛന്‍ എന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന ആള്‍ വിദ്യഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകള്‍ക്ക് വേണ്ടി ചെലവാക്കില്ലെന്നാണ് നിബന്ധനയില്‍ പറയുന്നത്. പോക്‌സോ കേസ് കൊടുത്തുവെന്നാണ് പറയുന്നത്. അങ്ങനെയൊരു കേസ് കൊടുത്തിട്ടില്ല എന്നും,

അവന്തികയുടെ ഓരേയൊരു രക്ഷിതാവായി അമൃതയെ നിശ്ചയിക്കുന്നതില്‍ ബാലയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നിബന്ധനയില്‍ പറയുന്നുണ്ട്. എല്ലാ രേഖകളിലും ബാല തന്നെയായിരിക്കും മകളുടെ അച്ഛന്‍.

അത് പ്രകാരം എല്ലാ രേഖകളിലും ഇപ്പോഴും ബാല തന്നെയാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയുടെ പെര്‍മനന്റ് കസ്റ്റഡി അമൃതയ്ക്കാണ്. എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമൃതയാണ്. അതിലൊന്നും ഇടപെടില്ലെന്നും ബാല നിബന്ധനയില്‍ പറയുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ബാല ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അമൃതയുടെ അഭിഭാഷകർ പറയുന്നു.