ഡോക്ടര്‍മാരെല്ലാം എന്നോട് പറഞ്ഞത് 'ഇനി നടക്കാനാവില്ലെന്നാണ്'; ആ അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് ചിയാന്‍ വിക്രം

ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ മറികടന്ന കഥ പങ്കുവെച്ച് വികാരധീനനായി സംസാരിക്കുന്ന നടന്‍ ചിയാന്‍ വിക്രത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

അപകടത്തെ തുടര്‍ന്ന് കാലിന് സാരമായി പരിക്കേറ്റ് കുറേനാള്‍ ഞാന്‍ വീല്‍ചെയറിലായിരുന്നു. അന്ന് എന്നെ ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം എന്നോട് പറഞ്ഞത് ഇനി താങ്കള്‍ക്ക് നടക്കാനാവില്ലെന്നാണ്.

അന്ന് ഡോക്ടര്‍മാരേയും കുറ്റം പറയാന്‍ കഴിയില്ല. കാരണം ചികിത്സയ്ക്ക് വേണ്ട ഫെസിലിറ്റി കുറവായിരുന്നു. എന്നാല്‍ ആ സമയങ്ങളിലെല്ലാം എനിക്ക് ഒരേയൊരു ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കണം.’

‘അതുകൊണ്ട് ആദ്യം എഴുന്നേറ്റ് നടക്കേണ്ടതുണ്ട്. ഓടണം, ഫൈറ്റ് ചെയ്യണം എന്നൊക്കെ നിരന്തരം ചിന്തിച്ചിരുന്നു. അങ്ങനെയാണ് പ്രയത്‌നിച്ച് ആ അവസ്ഥയെ തരണം ചെയ്ത് സിനിമയില്‍ നടനായത്. പിന്നീട് ഒരിക്കല്‍ ഒരു ഡോക്ടറെ അപ്രതീക്ഷിതമായി കാണാനിടയായപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു ചിയാന്‍ വിക്രം പറഞ്ഞു.