ഇളംനീല കണ്ണുകളുള്ള കുഞ്ഞു മാലാഖ, ഒടുവിൽ റാഹയെ പരിചയപ്പെടുത്തി ആലിയയും രൺബീറും; ഇവൾ 'ബേബി ഋഷി കപൂർ' എന്ന് ആരാധകർ

ഒടുവിൽ തങ്ങളുടെ മകൾ റാഹയുടെ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. കപൂർ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ദമ്പതികൾ റാഹയെ കൊണ്ട് വന്നപ്പോഴാണ് റാഹയുടെ മുഖം ലോകമറിഞ്ഞത്.

ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായതോടെ താരദമ്പതികളുടെ മകളെ ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു.

ചുവപ്പ് വെൽവെറ്റ് ഷൂവും വെള്ളയും പിങ്ക് നിറത്തിലുള്ള വസ്ത്രവും ധരിച്ച് അതിസുന്ദരിയായി റാഹയെ ചിത്രങ്ങളിൽ കാണാം. ആലിയ ഭട്ട് പൂക്കളുള്ള കറുത്ത വസ്ത്രവും രൺബീർ ഇരുണ്ട ജീൻസുള്ള കറുത്ത ജാക്കറ്റുമണിഞ്ഞാണ് എത്തിയത്.

ഞായറാഴ്ച രാത്രി മഹേഷ് ഭട്ടിന്റെ വീട്ടിൽ ആലിയയും രൺബീറും ക്രിസ്മസ് തലേന്ന് അത്താഴവിരുന്നിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. അടുത്തിടെ, രാഹയുടെ ഒന്നാം ജന്മദിനത്തിൽ ആലിയ ചില ചിത്രങ്ങൾ പങ്കിട്ടിരുന്നു.

View this post on Instagram

A post shared by Manav Manglani (@manav.manglani)

Read more


2022 നവംബർ ആറിനാണ് റാഹ ജനിച്ചത്. ഇന്നുവരെ രൺബീറും ആലിയയും റാഹയുടെ ചിത്രങ്ങൾ പങ്കിടുകയോ പാപ്പരാസികളെ ഫോട്ടോകൾ എടുക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല. അതേസമയം, റാഹയെ കാണാനുള്ള ആഗ്രഹം ആരാധകർ ആലിയയുടെയും രൺബീറിന്റെയും മിക്ക പോസ്റ്റുകൾക്കു താഴെ പങ്കുവച്ചിരുന്നു.