അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്.
ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം കൂടിയാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഇപ്പോഴിതാ ചിത്രത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നതിനായി പൃഥ്വിരാജിന്റെ ഡേറ്റിനനുസരിച്ച് അക്ഷയ് കുമാറിന്റെ വരെ ഡേറ്റിൽ മാറ്റം വരുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അലി അബ്ബാസ്.
“കബീർ എന്നാണ് ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്. ആ കഥാപത്രത്തെ അവതരിപ്പിക്കാൻ ആരാണുള്ളത് എന്ന് അക്ഷയ് കുമാർ ചോദിക്കുമ്പോൾ ഒരാൾ ഉണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. പൃഥ്വിരാജിന്റെ പേര് പറഞ്ഞപ്പോൾ പെർഫെക്റ്റ് എന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.
എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തതെന്നും ആ കഥാപാത്രം എത്ര പ്രാധാന്യമുള്ളതാണെന്നും ചിത്രം കാണുമ്പോൾ മനസിലാകും.
Read more
ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് ചെയ്യാൻ കഴിയുമോ എന്നൊരു സംശയം പൃഥ്വിരാജിനുണ്ടായിരുന്നു. പിന്നെ തുടർച്ചയായി, ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അക്ഷയിന്റേയും ടൈഗറിന്റേയും ഡേറ്റ് മാറ്റിക്കോളാം നിങ്ങളൊന്ന് വന്നാൽ മതിയെന്ന് ഞാൻ പൃഥ്വിയോട് പറഞ്ഞു.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അലി അബ്ബാസ് പറഞ്ഞത്.