പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ ഇവരാണെന്റെ ഹീറോസ് എന്ന് അജു വർഗീസ്; അത് അങ്ങനെയായിരുന്നില്ലല്ലോ പറഞ്ഞിരുന്നതെന്ന് ഉണ്ണി മുകുന്ദൻ; പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ!

നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. വ്യായാമത്തേക്കാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് നടൻ പങ്കുവച്ച അടിക്കുറിപ്പായിരുന്നു.

‘പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് ഇവരാണെന്റെ ഹീറോസ് !!!’ എന്നാണ് നടൻ കുറിച്ചത്. മൂന്ന് പേരെയും ടാഗ് ചെയ്തിട്ടുമുണ്ട്.

View this post on Instagram

A post shared by Aju Varghese (@ajuvarghese)

മലയാള സിനിമയില്‍ ശരീര സംരക്ഷണത്തിലും ജിം വര്‍ക്കൗട്ടിലും ഏറെ ശ്രദ്ധ നല്‍കുന്ന നടന്മാരാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും ടൊവിനോയും. ഇവരുടെ വര്‍ക്കൗട്ട് ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. വര്‍ക്കൗട്ട് ചിത്രങ്ങള്‍ പുറത്തുവന്നതോടെ അജുവിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

Read more