'ബിഗ് ബോസിലേക്ക് തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും എന്നെ വിളിച്ചിരുന്നു'; പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് രമ്യാ നമ്പീശന്‍

ബിഗ് ബോസ് മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടി ആയി മാറി കഴിഞ്ഞിരിക്കുന്നു. മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും മറ്റും ഈ റിയാലിറ്റി ഷോ വര്‍ഷങ്ങളായി നടന്നു വരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി തന്നെയും വിളിച്ചിട്ടുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രമ്യാ നമ്പീശന്‍.

“എനിക്ക് ആ റിയാലിറ്റി ഷോയുടെ ആശയത്തോട് യോജിപ്പില്ല. എന്റെ ഉള്ളിലെ യഥാര്‍ത്ഥ ഞാന്‍ പുറത്തു വരുമെന്ന പേടിയൊന്നുമല്ല. ഞാന്‍ ആ പരിപാടി കാണാറില്ല. എന്നെ അതില്‍ പങ്കെടുക്കാന്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വിളിച്ചിട്ടുണ്ട്. ഞാന്‍ അവരോട് ഇല്ലാന്നാണ് പറഞ്ഞത്.” റെഡ് എഫഎമ്മിന്റെ റെഡ്കാര്‍പ്പറ്റില്‍ സംസാരിക്കവേ രമ്യ പറഞ്ഞു.

Read more

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം. 62 ദിവസത്തിലേക്ക് എത്തിയ പരിപാടിയിലെ മത്സരങ്ങളും കടുത്ത് വരികയാണ്. ടാസ്‌ക്കിനിടയില്‍ സംഘര്‍ഷവും കൈയ്യാങ്കളിയും പതിവായതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്.