'കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല'; ഇങ്ങനൊന്ന് കണ്ടിട്ട് കുറച്ചുകാലമായെന്ന് പൂര്‍ണിമ

പ്രേക്ഷകരുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമയാണെന്ന് പത്താം വളവ് എന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ചിത്രം കണ്ട ശേഷമുള്ള തന്റെ അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അവര്‍.

‘കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ച് കാലമായി. ഒരു ഫാമിലി സിനിമ എന്ന് പറയുമ്പോള്‍ ഫാമിലി ഡൈനാമിക്സ് അതിനകത്ത് വരണം, റിലേഷന്‍ഷിപ്പ് വര്‍ക്ക് ചെയ്യണം. സുരാജേട്ടന്റെയും ഇന്ദ്രന്റെയും കുറച്ച് മൊമന്റ്സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്ത കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര്‍ തമ്മിലുള്ള ബോണ്ടിങ്ങും റിലേഷന്‍ഷിപ്പ് ഒക്കെ കാണിച്ചിട്ടുണ്ട്.’

‘ഒരു അമ്മയെന്ന നിലയിലും ആര്‍ടിസ്റ്റ് എന്ന നിലയിലും, അതിഥി ഒരു ഫന്റാസ്റ്റിക് വര്‍ക്കാണ് ചെയതതെന്ന് എനിക്ക് തോന്നുന്നു. തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ആദ്യം ഞാന്‍ അതിഥിയോട് ഇക്കാര്യം പറഞ്ഞു’ പൂര്‍ണിമ പറഞ്ഞു.

Read more

‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്.’ കുടുംബബന്ധങ്ങളും കൂട്ടിക്കെട്ടി ഒരു ഇമോഷണല്‍ ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.