അത് ഉണ്ണിയുടെ മാത്രം അല്ല എല്ലാവരുടെയും അഭിപ്രായമാണ്, ആവശ്യമില്ലാത്ത ഒരു കോസ്റ്റ്യൂമില്‍ പോലും അനുവിനെ കാണാനാവില്ല: ഷാജോണ്‍

സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജ് തന്നെയാണ് അനു സിത്താരയ്ക്ക് ഇപ്പോഴും ഉള്ളതെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. ‘സന്തോഷം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ഷാജോണ്‍ അനു സിത്താരയെ കുറിച്ച് പറഞ്ഞത്.

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താര ആണെന്ന ഉണ്ണി മുകുന്ദന്റെ വാക്കുകളെ മുന്‍നിര്‍ത്തി അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാജോണ്‍. അത് ഉണ്ണിയുടെ മാത്രം അല്ല എല്ലാവരുടെയും അഭിപ്രായമാണെന്നും ഷാജോണ്‍ പറയുന്നു.

തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താര. ഒരുപാട് സിനിമകളില്‍ കണ്ട് ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്. ഇതിന് മുമ്പ് തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമയില്‍ വലിയ കോമ്പിനേഷന്‍ സീനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതിലാണ് പിന്നെയും അടുത്ത് കാണാനും സംസാരിക്കാനും പറ്റിയത്.

സന്തോഷത്തില്‍ തന്റെ മകളായിട്ടാണ് അഭിനയിക്കുന്നത്. കുടുംബമാണ് അനുവിന്റെ മെയിന്‍. ആവശ്യമില്ലാത്ത ഒരു പരിപാടിയിലും അനു സിത്താരയെ നമുക്ക് കാണാന്‍ കഴിയില്ല. അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഒരു ഗോസിപ്പിലോ, ആവശ്യമില്ലാത്ത ഒരു കോസ്റ്റ്യൂം ഇട്ടിട്ടുള്ള ഫോട്ടോ പോലും അനു സിത്താരയുടേതായി കണ്ടിട്ടില്ല.

Read more

അനു സിത്താര സിനിമയിലേക്ക് വന്നപ്പോഴുള്ള അതേ ഇമേജ് തന്നെയാണ് മലയാളികളുടെ മുമ്പില്‍ ഇപ്പോഴും ഉള്ളത് എന്നാണ് ഷാജോണ്‍ പറയുന്നത്. ഒരു കുടുംബ കഥ പറയുന്ന സന്തോഷം എന്ന ചിത്രത്തില്‍ കുടുംബ നാഥന്റെ റോളിലാണ് കലാഭവന്‍ ഷാജോണ്‍ എത്തുന്നത്. അജിത് വി തോമസ് സംവിധാനം.